ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം.

നാം ഇന്നു ഗുരുതരമായ പല പ്രതിസന്ധികളും നേരിടുകയാണല്ലോ. ഇത്തരം പ്രതിസന്ധിക്കുള്ള കാരണങ്ങളെപറ്റി നമ്മൾ എപ്പോഴേങ്കിലും ചിന്തിചിട്ടുണ്ടോ? അവിടെയാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധ്യാനം കടന്നു വരുന്നത്. ഒരു കാലത്ത് നമ്മുടെ നാട്ടിൽ മലിനമാക്കാത്ത ഒരുപാട് പുഴകളും കാടുകളും ഒക്കെ ഉണ്ടായിരുന്നു. ഇന്ന് അവയെ എല്ലാം നശിപ്പിക്കുകയാണ്.

മലിനവസ്തുകൾ വലിചെറിയ്യു ന്നു. അവ സംസ്കരിക്കുന്നില്ല.വാഹനങ്ങളുടെ എണ്ണം കൂടി. അവ പുറത്തു വിടുന്ന വാതകം അന്തരീക്ഷ ചൂട് കൂടാൻ ഇടയായി. വനങ്ങൾ വെട്ടി നശിപ്പിച്ചു. വന്യ ജീവികൾക്കു ജീവിക്കാൻ ഇടമില്ലാതായത്തോടെ അവ നാട്ടിലേക്കിറങ്ങി നമ്മുടെ കൃഷികൾ നശിപ്പിച്ചു തുടങ്ങി.ജൈവവളങ്ങൾ ഉപയോഗിക്കാതെ രസാവളങ്ങൾ ഒരുപാട് ഉപയോഗിച്ചതിലൂടെ ആഹാരവസ്തുകൾ വിഷമയമായി. വൃക്ഷതൈകൾ നടുന്നത്തിനു പകരം മരങ്ങൾ നമ്മൾ വെട്ടി നശിപ്പിക്കുന്നു. നദിയിൽ നിന്ന് മണൽ ഊറ്റുന്നത് മൂലം ജലനിരപ്പ് താഴുന്നു. യന്ത്രങ്ങളുടെ സഹായ ത്തോടെ പാറ പൊട്ടിക്കുന്നതു മൂലം അന്തരീക്ഷo പൊടി പടലങ്ങളാൽ നിറയുന്നു. ഇവയുടെ ഫലമായി മനുഷ്യർക്കും ജീവജാലങ്ങൾക്കും ജീവിക്കാൻ വയ്യാതായി.

പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവൃത്തി ക്കുന്നത്ത് ലോകനാശത്തിനു കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിപ്പിക്കാനുള്ള അവസരമായി. ഐക്യരാഷ്ട്സഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചാരിച്ചു തുടങ്ങിയത്.

നമ്മുടെ നാശത്തിനു കാരണം നമ്മൾ തന്നെയാണ്. ഇനി എങ്കിലും നമ്മൾ ഉണർന്നു പ്രവൃത്തിക്കണo. പരിസ്ഥിതിയെ രക്ഷിക്കാൻ കുട്ടിക്കളായ നമ്മുക്കു ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയണം. അതിനുള്ള തുടക്കം നമ്മുക്ക് ഇവിടെ ആരംഭിക്കാം .

സൽ‍മ ആർ. എസ് .
6 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം