ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/*അതിജീവനത്തിന്റെ ലോക്ക്ഡൗൺ നാളുകൾ*.

Schoolwiki സംരംഭത്തിൽ നിന്ന്
*അതിജീവനത്തിന്റെ ലോക്ക്ഡൗൺ നാളുകൾ*

പോരാടാം പോരാടാം
കോറോണെക്കെതിരെ പോരാടാം
ഒത്തൊരുമിച്ച് പോരാടാം
വൈറസിനെ അകറ്റീടാം
കൈകൾ നന്നായി കഴുകീടാം
വെറുപ്പിൻ കണ്ണികൾ മുറിച്ചീടാം
അകലം പാലിച്ചിരുന്നീടാം
അങ്ങനെ വൈറസ് വ്യാപനം തടഞ്ഞീടാം
കൂട്ടം കൂട്ടമായി നിൽക്കാതെ
വീടിനുള്ളിൽ ഇരുന്നീടാം
ശാരീരിക അകലം പാലിക്കാം
സാമൂഹിക ഒരുമ നിലനിർത്താം
സർക്കാർ നിർദേശങ്ങൾ കേട്ടീടാം
കർശനമായി അവ പാലിക്കാം
ഹസ്തദാനങ്ങൾ ഒഴിവാക്കൂ
വ്യക്തിശുചിത്വം പതിവാക്കൂ
നാം സുരക്ഷിതരാകുമ്പോൾ
സമൂഹം സുരക്ഷിതമാകുന്നു
ലോക്ക്ഡൗൺ കാലം ആശങ്കപ്പെടാതെ
ഇഷ്ടവിനോദങ്ങൾ ചെയ്തീടാം
ഈ നേരവും കടന്നുപോകും
ഇതും നാം അതിജീവിച്ചീടും
ഈ ദുരന്തത്തെ എറിഞ്ഞുടച്ചീടാം
ലോകത്തെ രക്ഷപെടുത്തീടാം
തുരത്തീടാം തുരത്തീടാം
ഈ മഹാമാരിയെ തുരത്തീടാം.
 

ആകാശ് ബിജു
2 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത