ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണ നിയന്ത്രണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണ നിയന്ത്രണം


കൊറോണ എന്ന മഹാമാരി ചൈനയിലെ വുഹാനിൽ നിന്നും ലോകം മുഴുവൻ വ്യാപിച്ചത് കാരണം എല്ലാ രാജ്യങ്ങളിലും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അത് നിമിത്തം വലിയ വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും മറ്റു കെമിക്കൽസും ഇല്ലാതായി. ഇത് നമ്മുടെ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്ക്ക് അനുയോജ്യമായി തീർന്നു. അതുപോലെ തന്നെ അനിയന്ത്രിതമായി ഓടുന്ന വാഹനങ്ങളുടെ നിയന്ത്രണം അന്തരീക്ഷമലിനീകരണം കുറച്ചു. വഴിയരികിൽ കുമിഞ്ഞു കൂടുന്ന ചപ്പു ചവറുകളുടെ എണ്ണം കുറച്ചു. ഹോട്ടലുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും വേസ്റ്റുകളും ഈ ലോക്ക് ഡൌൺ കാലത്ത് വളരെയധികം കുറഞ്ഞു. നിത്യെനെ ഉണ്ടാകുന്ന വാഹനാപകടങ്ങളും കുറഞ്ഞു. എല്ലാ സുഖസൗകര്യങ്ങളും കനിഞ്ഞു തന്ന പ്രകൃതിയെ നാം വളരെയധികം ചൂഷണം ചെയ്തു. പ്രകൃതിയെ മനസിലാക്കാനും അതിനോട് ഇടപഴകി ജീവിക്കാനും പ്രകൃതി നമുക്ക് നൽകിയ മുന്നറിയിപ്പാണ് പ്രളയവും കൊറോണയും ലോക്ക് ഡൌൺ ഒക്കെ. ഈ അവസ്ഥയെ അതിജീവിക്കാൻ നമുക്ക് ഒത്തൊരുമയോടെ നിൽക്കാം. കരുതലാണ് കരുത്തു.

പാർവതി ദിവ്യൻ
5 C ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം