ശുചിത്വഗാനം

ഓതിത്തിത്താരാതിത്തിത്തെയ് തിത്തെയ് തക തെയ് തെയ്തോം.
 ഓടി വരൂ കൂട്ടുകാരെ, ആടിപ്പാടികളിച്ചീടാം ഒത്തുചേർന്ന് പാടാം നമുക്കാരോഗ്യ ഗാനം.
കാലത്തെഴുന്നേറ്റുടനെ പല്ല് തേച്ച് വേഗം തന്നെ ദേഹം ശുചിയായി കുളിക്ക വേണം.
 ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം.
 നല്ല വസ്ത്രം ധരിച്ചിട്ട് കൈകളൊക്കെ വൃത്തിയാക്കി പോഷകാംശമുള്ളാഹാരം കഴിക്കവേണം.
ഭക്ഷണത്തിൻ ശേഷവും നാം കയ്യും വായും വൃത്തിയാക്കി നല്ല വസ്ത്രമിട്ടു കൊണ്ട് സ്കൂളിൽ പോകേണം.
 ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം.

നവനീത്
1B ഗവ. യു.പി.എസ്. ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത