ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/ഗണിത ക്ലബ്ബ്
ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള ,കുറഞ്ഞത് അഞ്ചു കുട്ടികളെ വീതം ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിച്ചു .ജൂലൈ മാസം ഇരുപത്തിരണ്ടാം തീയതി പൈ ദിനത്തിലായിരുന്നു ഉദ്ഘാടനം നടത്തിയത് .മുതുകുളം സ്കൂളിലെ അധ്യാപകനും വിക്ടേഴ്സ് ചാനലിലെ ഗണിത ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നു ശ്രീ.രാകേഷ് സാർ ആയിരുന്നു ഉദ്ഘാടകൻ.
തുടർന്ന് ഓരോ ദിവസവും ഗണിതവുമായി ബന്ധപ്പെട്ട പസിലുകൾ ,ക്ലബ്ബിന് വേണ്ടി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇടുകയും കുട്ടികൾ അതിൻറെ ആൻസർ കണ്ടെത്തി അവതരിപ്പിക്കുക യും ചെയ്യുന്നു. വൈകുന്നേരത്തോടു കൂടി ഗണിത അധ്യാപകർ അതിൻറെ ശരിയായ ഉത്തരം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ ക്ലബ് വളരെ സജീവമായി മുന്നോട്ടു പോകുന്നു.