ഗവ. മോഡൽ എച്ച്.എസ്സ്.മൂവാറ്റുപുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മൂവാറ്റുപുഴ

കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു പട്ടണമാണ് മൂവാറ്റുപുഴ. ഏകദേശം സമുദ്ര നിരപ്പിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം എറണാകുളത്തു നിന്നും 42 കി.മീ ദൂരത്തിൽ കിഴക്കായി സ്ഥിതി ചെയ്യുന്നു. മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതമംഗലം ആറ്(കോതയാർ), കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാ‍ൽ മൂവാറ്റുപുഴ എന്ന പേരു വന്നു എന്ന അഭിപ്രായമുണ്ട്. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ.തൃശൂരിനും കോട്ടയത്തിനും മദ്ധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴ എന്നത് ഇതിലെ ഒഴുകുന്ന പുഴയുടെ പേരുമാണ്. എങ്കിലും ജനകീയമായി ഇത് മൂവാറ്റുപുഴയാർ എന്നാണ് അറിയപ്പെടുന്നത്. ഈ പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകി വൈക്കത്തു വച്ചു വേമ്പനാട്ടു കായലിൽ‌ ചേരുന്നു.

ചരിത്രം

മൂവാറ്റുപുഴ പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു; അതിനു മുൻപ് വടക്കുംകൂർ രാജ്യത്തിന്റെയും. പഴയ രേഖകളിൽ മൂവാറ്റുപുഴയും പരിസങ്ങളും ഇടപ്പള്ളി സ്വരൂപത്തിന്റെ ഭാഗമായരുന്നുവെന്ന് കാണിക്കുന്നു.

സംസ്കാരം

മൂവാറ്റുപുഴയിൽ പ്രധാനമായി മൂന്നു മതാവിശ്വാസികളാണ് ഉള്ളത് :ഹിന്ദു, മുസ്ളിം, ക്രിസ്ത്യാനികൾ തുടങ്ങിയവയാണിവ. ഹിന്ദുക്കളാണ് ഭൂരിപക്ഷം. സുറിയാനി നസ്രാണി മാപ്പിളകൾ ധാരാളമായി മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും ഉണ്ട്. ആയിരം മാപ്പിളമാർക്ക്‌ വേണ്ടി ആയിരത്തിൽ വെച്ച പള്ളി എന്ന ആരക്കുഴ പള്ളിയാണ് (മാർത്ത് മറിയം പള്ളി,ആരക്കുഴ) എ.ഡി 999-ൽ സ്ഥാപിതമായ പ്രതേശത്തെ പുരാതന ക്രിസ്ത്യൻ പള്ളി. മുസ്ലീങ്ങളുടെ കേന്ദ്രമാണ് കോതമംഗലം-മുവാറ്റുപുഴ മേഖല. ജില്ലയിലെ കിഴക്കൻ മേഖലയിലെ ആദ്യ മുസ്ലിം ദേവാലയമായ പെരുമറ്റം ജുമാ മസ്ജിദ് മുവാറ്റുപുഴ താലൂക്കിലാണ്.

കച്ചേരിത്താഴത്തുള്ള പഴയ മൂവാറ്റുപുഴ പാലം ഇന്ത്യയിലെ ആദ്യത്തെ സിമന്റുകൊണ്ട് വാർത്ത പാലമാണ്. ഇത് 1914-ൽ പണിതതാണ്.

ചിത്രശാല