ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സയൻസ്‌, കമ്പ്യൂട്ടർ സയൻസ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ എന്നിങ്ങനെ നാലു ബാച്ചുകൾ മാതൃകാപരമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കൂത്താട്ടുകുളം റോഡിൽ പാലക്കുഴ ജംഗ്‌ഷനോടുചേർന്ന്‌ റോഡിനിരുവശവുമായി ഹൈസ്‌ക്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി കെട്ടിടത്തിന്‌ അഭിമുഖമായാണ്‌ വിശാലമായ കളിസ്ഥലം. മൂന്നുവർഷം കൂടുമ്പോൾ ഇവിടെ വച്ച്‌ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. ഫുട്‌ബോളിന്‌ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഗ്രേസ്‌ മാർക്ക്‌ കരസ്ഥമാക്കുന്നതിനും കുട്ടികൾക്ക്‌ സാധിച്ചിട്ടുണ്ട്‌. 2008-09 അദ്ധ്യയനവർഷത്തിൽ ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികൾ ഉണ്ട്‌. സ്‌ക്കൂൾ യൂണിഫോം നിർബന്ധമാണ്‌. എല്ലാ ബുധനാഴ്‌ചയും കുട്ടികൾ ഖാദി യൂണിഫോം ധരിക്കുന്നു. ഹൈസ്‌ക്കുൾ വളപ്പിൽ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവിൽ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ൽ പൂർത്തിയായി. പതിനാറായിരത്തിൽപരം കുട്ടികളുടെ അഡ്‌മിഷൻ രേഖകൾ കമ്പ്യുട്ടൈസ്‌ ചെയ്യുന്ന പ്രവർത്തനവും ഈ കാലയളവിൽ പൂർത്തിയായി. പഠനവൈകല്യമുള്ള കുട്ടികൾക്ക്‌ പ്രത്യേക പരിഗണന നൽകുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എൻ. സി. സി. യിൽ അംഗത്വമുണ്ട്‌. വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത്‌ മികവുനേടി പല കേഡറ്റുകൾക്കും 60 മാർക്ക്‌ ഗ്രേസ്‌ മാർക്കായി നേടാൻ കഴിഞ്ഞിട്ടുണ്ട്‌. സ്‌ക്കുൾ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവർത്തിക്കുന്നു. ശ്രീ. കെ. കെ. രാജൻ ആണ്‌. പി. റ്റി. എ. പ്രസിഡന്റ്‌. ശ്രീമതി ഐബി തോമസ്‌ മാതൃസംഗമം ചെയർപേഴ്‌സണായി പ്രവർത്തിക്കുന്നു. സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, സ്‌ക്കൂൾ സഹകരണ സംഘം, മുഴുവൻ സമയവും പ്രവർത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്‌. ഗണിതശാസ്‌ത്രക്ലബ്ബ്‌, സയൻസ്‌ ക്ലബ്ബ്‌, സേഷ്യൽ സയൻസ്‌ ക്ലബ്ബ്‌, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്‌, എന്റെ മരം പദ്ധതി, സ്‌ക്കൂൾ ഹെൽത്ത്‌ ക്ലബ്ബ്‌ ഇവയ്‌ക്കുപുറമേ ഈ വർഷം എൻ. ആർ. എച്ച്‌.എം., ടി. എഫ്‌. പി. എഫ്‌. ഇവയുടെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. മുൻ പ്രധാനാദ്ധ്യാപകർ,അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾഎന്നിവരുടെ വിവിധ സംഗമങ്ങൾ ഈ കാലയളവിൽ നടത്തിയിട്ടുണ്ട്‌. സുമനസ്സുകളായ പല വ്യക്തികളും ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്‌മെന്റുകൾ അർഹരായ വിദ്യാർത്ഥികൾക്ക്‌ പ്രോത്സാഹനം നൽകുന്നു. കഴിഞ്ഞ മൂന്നുവർഷങ്ങളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാർഡ്‌ ഈ സക്കുളിനാണ്‌ ലഭിച്ചിട്ടുള്ളത്‌. 2007 മുതൽ ഫാ. സാജു കെ. മത്തായി.പിന്നീട് ഇപ്പോൾ ശ്രീ ഹർഷൻ സർ സ്‌ക്കൂൾ ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചുവരുന്നു.