ഗവ. മോഡൽഎൽ പി എസ് തൈക്കാട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ സൂര്യ കൃഷ്ണമൂർത്തി

ശ്രീ സൂര്യ കൃഷ്ണമൂർത്തി

ഓർമ്മകുറിപ്പിന്റെ ഭാഗമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത കലാകാരനുമായ ശ്രീ സൂര്യ കൃഷ്ണമൂർത്തിന്റെ സ്കൂൾ അനുഭവങ്ങൾ കുട്ടികളുമായി  

പങ്കുവെച്ചു .അദ്ദേഹത്തിന്റെ വസതിയിൽ എത്തി കുട്ടികളും അദ്ധ്യാപകരും ചേർന്ന്  അദ്ദേഹത്തെ ഇന്റർവ്യൂ നടത്തുകയും ചെയ്തു.





ശ്രീ മോഹൻ ലാൽ

ശ്രീ മോഹൻ ലാൽ - എൻ്റെ ഓർമ്മകൾ

മനസ്സിൽ 'ലോകമറിയുന്ന നടനാവുക'യെന്ന സ്വപ്നത്തിൻ്റെ വിത്തുവിതച്ച സ്വന്തം വിദ്യാലയത്തെക്കുറിച്ച് മലയാളത്തിൻ്റെ പ്രിയനടൻ മോഹൻ ലാൽ എഴുതുന്നു.

എന്നെന്നും പുതുമയോടെ എന്നെ വിസ്മയിപ്പിക്കുന്ന പ്രിയവിദ്യാലയമാണ് തൈക്കാട് ഗവ. മോഡൽ എച്ച്. എസ്. എൽ. പി. സ്കൂൾ. ഒരുപക്ഷേ അഭിനയത്തെക്കുറിച്ച് ഒന്നുമറിയാതിരുന്ന ഒരു പ്രായത്തിൽ മനസ്സിൽ ഒരു മഹാസ്വപ്നത്തിൻ്റെ വിത്തുവിതച്ച പ്രിയവിദ്യാലയം. ഈ വിദ്യാലത്തെക്കുറിച്ചുള്ള എൻ്റെ ഓർമ്മകൾക്ക് സത്യത്തിൽ ഒരവസാനവുമില്ല.എങ്കിലും ഇന്നും, എന്നും മനസ്സിൽ മായാതെ മങ്ങാതെ ഒളിചിതറി നിൽക്കുന്ന ഒരു പിടി നല്ലോർമ്മകൾ പങ്കിടാം.

ഒരുകാലത്ത് ഏഷ്യയിൽത്തന്നെ ഏറ്റവും കൂടുതൽ ആൺകുട്ടികൾ സെക്കൻഡറി കാലയളവുവരെ അറിവുനേടിയിരുന്ന കേരളത്തിലെതന്നെ മികച്ച സ്കൂളുകളിൽ ഒരെണ്ണം- അങ്ങനെ  പറയുന്നതാവും ശരി! പഠനത്തിനും, പാഠ്യേതരപ്രവർത്തനങ്ങൾക്കും അന്ന് തുല്യപ്രാധാന്യമുണ്ടായിരുന്നു. സൂൾ ആർട്സ് ഫെസ്റ്റുവലുകൾ വരുമ്പോഴുള്ള ഉത്സാഹം പറഞ്ഞറിയിക്കാവുന്നതല്ല. ആറാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഒരു ആർട്സ് ഫെസ്റ്റിവലിലൂടെ ഞാൻ ആദ്യമായി ഒരു നാടകത്തിലൂടെ നടനാവുന്നത്. മികച്ച നടനുള്ള സമ്മാനവും അന്ന് നേടുകയുണ്ടായി. അന്നൊക്കെ പത്താംക്ലാസിൽ പഠിക്കുന്ന ചേട്ടന്മാരായിരുന്നൂ, സ്ഥിരമായി മികച്ച നടന്മാരായി തിളങ്ങിനിന്നിരുന്നത്. അവിടെയാണ് ഒരു ആറാംക്ലാസുകാരൻ ഇടിച്ചുകയറിയത്! ആ അംഗീകാരത്തിലൂടെ ഒരു നടനെന്ന എൻ്റെ ആത്മവിശ്വാസം അങ്ങ് ആകാശത്തോളം വളർന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ!