ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ദുഷ്ടരായ മനുഷ്യർ

Schoolwiki സംരംഭത്തിൽ നിന്ന്
ദുഷ്ടരായ മനുഷ്യർ

മനോഹരമായ ആ കൊച്ചുകാട്ടിൽ മാനും മയിലും താറാവും എന്നിങ്ങനെ കൊച്ചു കൊച്ചു മൃഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .മാംസം ഭക്ഷിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല .അതുകൊണ്ടു തന്നെ കൊല്ലൽ എന്നൊന്ന് അവിടെ ഇല്ല .ആ കാട് ശാന്തമായിരുന്നു .ഒരു ദിവസം അവിടെ ധാരാളം അപകടകാരികളായ ഒരുപാട് മൃഗങ്ങൾ എത്തി .അവ സിംഹമോ പുലിയോ ഒന്നുമല്ല .ഏറ്റവും ക്രൂരരായ മനുഷ്യർ .അവർ അവിടത്തെ ജീവികളെ കൊന്നു തിന്നു .മരങ്ങൾ വെട്ടി നശിപ്പിച്ചു .അങ്ങനെ ഏതാനും ദിവസങ്ങൾക്കു ശേഷം അവിടെ കെട്ടിടങ്ങൾ നിറഞ്ഞു .

പ്രയാഗ് പി കുമാർ
3ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ