ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/നല്ലവനായിത്തീർന്ന മ‍ുയൽക്ക‍ുട്ടൻ(കഥ)

നല്ലവനായിത്തീർന്ന മ‍ുയൽക്ക‍ുട്ടൻ

    ഒരിടത്ത് ഒര‍ു കാടിന്റെ അരികിൽ ഒര‍ു മ‍ുയലമ്മയ‍ും മ‍ുയലച്ഛന‍ും അവര‍ുടെ മകനായ മ‍ുയൽക്ക‍ുട്ടന‍ും ഒര‍ുമിച്ച് താമസിച്ചിര‍ുന്ന‍ു. ഒര‍ു ക‍ുട്ടിക്ക‍ുറ‍ുമ്പനാണ് മ‍ുയൽക്ക‍ുട്ടൻ.
    അങ്ങനെയിരിക്കെ ഒരു ഒരു ദിവസം മുയൽക്കുട്ടൻ ഒരു കുറുമ്പ് കാണിച്ചു. ഇതറിഞ്ഞ അമ്മ മുയൽക്കുട്ടനെ വഴക്കുപറഞ്ഞു. തൻറെ അമ്മ തന്നെ വഴക്കു പറഞ്ഞത് ഓർത്ത് മുയൽക്കുട്ടൻ വിഷമിച്ചുകൊണ്ടിരുന്നു. തന്റെ മകനെ വഴക്കു പറഞ്ഞതോർത്ത് അമ്മയും വിഷമിച്ചിരുന്നു.പക്ഷേ മുയൽക്കുട്ടൻ അമ്മയ്ക്ക് തന്നോട് സ്നേഹം ഇല്ലെന്നു കരുതി വീടുവിട്ട് കാട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
    ഒരു ഭയം ഉണ്ടായിരുന്നെങ്കിലും അവൻ പുറപ്പെട്ടു.കാടിൻറെ ഒരുപാട് ഉള്ളിലേക്ക് അവൻ സഞ്ചരിച്ചു. നേരം ഇരുട്ടി തുടങ്ങി. തിരിച്ച് പോകാന‍ുള്ള വഴി അറിയാതെ പേടിച്ചരണ്ട മുയൽക്കുട്ടൻ കരയാൻ തുടങ്ങി. നന്നായി ഭയന്നിരുന്ന മുയൽക്ക‍ുട്ടൻ ഒരു ഇലയനക്കം കണ്ടു ബോധം കെട്ടു വീണു.
    അപ്പോഴാണ് രാത്രി തീറ്റതേടി ഇറങ്ങിയ ഒരു കരടി അതുവഴി വന്നത്. ആ കരടി ഒരു പാവം ആയിരുന്നു. ബോധം കെട്ടു കിടക്കുന്ന മുയൽ കുഞ്ഞിനെ കണ്ട കരടി അവനെയും എടുത്തു കൊണ്ട് വീട്ടിലേക്ക് പോയി. രാത്രി അവിടെ കിടക്കുന്നത് സുരക്ഷിതമല്ലെന്ന് കരടിക്ക് അറിയാമായിരുന്നു.
    വീട്ടിലെത്തിയ ശേഷം മുയലിനെ കരടി ഉണർത്തി. ഉണർന്ന മുയൽക്കുട്ടൻ കരടിയെ കണ്ട് ഭയന്നു. കരടി മ‍ുയൽക്ക‍ുട്ടനോട് ഞാനാണ് നിന്നെ രക്ഷിച്ച തെന്നും ഭയക്കേണ്ട എന്നും പറഞ്ഞു. ശേഷം മുയൽക്കുട്ടനോട് സംഭവിച്ചതെല്ലാം ചോദിച്ചറിഞ്ഞു.
    മുയൽക്കുട്ടൻ, തന്നോട് അമ്മയ്ക്ക് സ്നേഹം ഇല്ലെന്നും തന്നെ വഴക്ക് പറഞ്ഞെന്നും കരടിയോട് പറഞ്ഞു. എല്ലാം കേട്ടറിഞ്ഞ കരടി തുടർന്നു; "മോനെ നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല അമ്മ വഴക്കു പറഞ്ഞത്.തങ്ങളുടെ മകൻ നന്നാവാനാണ് അവർ മക്കളെ വഴക്കു പറയുന്നത്. നീ ഇപ്പോൾ ഒരു കൊച്ചു കുട്ടിയാണ് എടുത്തുചാടി എടുക്കുന്ന തീരുമാനങ്ങൾ അപകടങ്ങൾക്ക് വഴിയൊരുക്കിയേക്കാം."
    മുയലിനു കരടി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. തനിക്ക് തിരികെ പോകണം എന്ന് മുയൽ കുട്ടി കരടിയോട് പറഞ്ഞു. താൻ പറഞ്ഞത് മുയൽക്കുട്ടൻ മനസ്സിലാക്കിയെന്നത് ഓർത്തപ്പോൾ കരടിക്ക് സന്തോഷമായി. ഉടൻതന്നെ കരടി മുയൽക്കുട്ടനെയും കൊണ്ട് അവന്റെ വീട് അന്വേഷിച്ചിറങ്ങി. മുയൽക്കുട്ടൻ കാണാതെ അന്വേഷിച്ച് കാട്ടിനുള്ളിലേക്ക് കടന്നുവരുന്ന മുയൽ അമ്മയെയും അച്ഛനെയും കരടി കണ്ടു.
    കരടിയുടെ കൂടെ സുരക്ഷിതനായി നടന്നുവരുന്ന മ‍ുയൽക്കുട്ടനെ കണ്ട അമ്മ ഓടി ച്ചെന്ന് അവനെ വാരിപ്പുണർന്നു. മ‍ുയൽക്ക‍ുട്ടൻ പൊട്ടിക്കരഞ്ഞ‍ു.അവൻ അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞു.ഇനിയൊരിക്കലും അമ്മയേയും ഒന്നും വിട്ട് എവിടെയും പോകില്ലെന്ന് അവൻ പറഞ്ഞ‍ു.നന്റെ മകനെ സുരക്ഷിതനായി തിരിച്ചെത്തിച്ചതിന് അമ്മയും അച്ഛനും കരടിയോട് നന്ദി പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞു കരടി കാട്ടിലേക്ക് തിരിച്ചു. പിന്നീടൊരിക്കലും മുയലമ്മയോ അച്ഛനോ വഴക്കു പറഞ്ഞതിന് അവൻ എവിടേക്കും പോയിട്ടില്ല. മാത്രമല്ല മുയൽ കുട്ടൻ ഒരു നല്ല കുട്ടിയായി മാറി.പിന്നീടുള്ള കാലം സന്തോഷത്തോടെ ജീവിച്ചു.

അഭിഷേക് A R
8 എ ഗവ. ബോയ് സ് ഹൈസ്കൂൾ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ