സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിൽ ഒന്ന് മുതൽ നാല് വരെ 135 കുട്ടികളും പ്രീ പ്രൈമറി യിൽ 53 കുട്ടികളും പഠിക്കുന്നു. നിലവിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെആറ് സ്ഥിരഅധ്യാപകരും ദിവസ വേതനാടിസ്ഥാനത്തിൽ അറബി ഭാഷാധ്യാപികയും പാർട്ട് ടൈം മീനിയലുമുൾപ്പെടെ എട്ടു ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ് മുറികളുടെ അഭാവം പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇപ്പോൾ എട്ട് ക്ലാസ് മുറികളാണ് സ്കൂളിന് ഉള്ളത്. അതിൽ ഒരു ക്ലാസ് മുറി സ്മാർട്ട് ക്ലാസ് റൂം ആണ്. 2018 - 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകിയ സ്മാർട്ട് ക്ലാസ് റൂം ആണത് കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആപേക്ഷികമായി മെച്ചപ്പെട്ട ശുചി മുറി സൗകര്യങ്ങളും സ്കൂളിനുണ്ട്. സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയിൽ പെടുത്തി നിർമിച്ച സൗരോർജ്ജ പദ്ധതി കമ്മീഷനിംഗ് കാത്തു കിടക്കുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള കിച്ചണും ഡൈനിംഗ് ഹാളും ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമായി നിർമിച്ചു നൽകാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഭൗതികസൗകര്യങ്ങളിൽ സ്വയം പര്യാപ്തത നേടുന്നതിനായി ക്ലാസ്സ് മുറികളും മിനി ആഡിറ്റോറിയവും ഉൾപ്പെടെ എം എൽ എ യ്ക്ക് നൽകിയ അപേക്ഷ സജീവമായ പരിഗണനയിലാണ്