ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഡബ്ല്യൂ എൽ പി എസ് പനത്തുറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ളതാണ് നമ്മുടെ പനത്തുറ GWLP സ്കൂൾ. ഒരു ചെറിയ ദ്വീപ് പോലെ സുന്ദരമായ പ്രേദേശമാണ് പനത്തുറ. കുറച്ചാളുകൾ മാത്രം താമസിക്കുന്ന കടലോരപ്രദേശം. ഒരുവശം അറബിക്കടലും മറുവശം ഒരു ചെറിയ കായലും. തുടങ്ങിയതുമുതൽ എല്ലാവർക്ഷവും കൂടിയും കുറഞ്ഞും കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഈ വർക്ഷം (2025-26) ആകെ 25 കുട്ടികൾ ഉണ്ട്. എല്ലാക്ലാസിലും പ്രൊജക്ടർ ലാപ്ടോപ്പ് എന്നിവയുണ്ട്. അഞ്ചു് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് വൈഫൈ എന്നിവയാൽ മികച്ചതാണ് കമ്പ്യൂട്ടർ ലാബ്. വളരെമികച്ച പ്രഭാത ഭക്ഷണം, മെച്ചപ്പെട്ട ഉച്ചഭക്ഷണം, മാസത്തിൽ ഒരു സദ്യ, മറ്റുപോഷക ആഹാരങ്ങൾ എന്നിവ കൃത്യമായി നൽകിവരുന്നു. മികച്ച ക്ലാസ്റൂമുകൾ ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കാൻ ഫാൻ ലൈറ്റ് എല്ലാക്ലാസ്സുകളിലും വൈറ്റ് ബോർഡ്, മികച്ച അസംബ്ലി, എല്ലാകുട്ടിക്കും തുല്യമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലുള്ള അവസരം, ഓരോകുട്ടിക്കും ഗ്ലാസ് പാത്രം, യോഗ പരിശീലനം, സുമ്പ നൃത്ത പരിശീലനം, മികച്ച ക്ലാസ് സ്കൂൾ ലൈബ്രറി, മികച്ച ഐ റ്റി വിദ്യാഭ്യാസം എന്നിവ സ്കൂളിന്റെ അനവധിയായ പ്രത്യേകതകളിൽ ചിലതുമാത്രമാണ്.