ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/അക്ഷരവൃക്ഷം/നിശ്ശബ്ദത

Schoolwiki സംരംഭത്തിൽ നിന്ന്
നിശ്ശബ്ദത

"മോനേ, ഇങ്ങുവാ.. എൻ്റെ പൊന്നിനെ കണ്ടിട്ട് എത്ര ദിവസമായി? എന്താ നീ എന്നോടൊന്നും മിണ്ടാത്തെ? " അയ്യോ.. എൻ്റെ കുഞ്ഞ്.... എൻ്റെ മോൻ....."

"എന്താ, എന്തു പറ്റി?

"സിസ്റ്റർ ,ഞാനൊരു സ്വപ്നം കണ്ടു, എൻ്റെ മോൻ... എനിക്കെൻ്റെ മോനെ കാണണം എനിക്ക് വീട്ടിൽ പോകണം. എത്ര ദിവസമായി ഞാനെൻ്റെ കുഞ്ഞിനെ കണ്ടിട്ട്"

"പ്രാർഥിക്കൂ, കൊറോണ ഇല്ലെന്ന് സ്ഥിതീകരിച്ചാൽ വീട്ടിൽ പോകാം. സമാധാനമായിരിക്കൂ"


" ഡോക്ടർ, അഞ്ചാം നമ്പർ മുറിയിലെ രോഗിക്ക് കുഞ്ഞിനെ കാണണമെന്ന് പറഞ്ഞ് കരയുന്നു"

" സിസ്റ്റർ, അവരുടെ ജീവനാണ് വലുത്, അവർക്ക് കൊറോണ സ്ഥിതീകരിച്ചു, ഇനി അതീവ ജാഗ്രത ആവശ്യമാണ്" ഈ മരുന്നുകൾ അവർക്കു നൽകൂ "

"ശരി ഡോക്ടർ"

" എഴുന്നേൽക്കൂ, ഈ മരുന്നു കഴിക്കൂ...

ങേ... ഡോക്ടർ... ഡോക്ടർ.."

"എന്താ, എന്തുപറ്റി സിസ്റ്റർ, ഇവരെ വേഗം വെൻ്റിലേറ്ററിലാക്കൂ"

"ഡോക്ടർ അവരുടെ വീട്ടുകാർ വിളിച്ചു കൊണ്ടേയിരിക്കുന്നു. അവരുടെ കുഞ്ഞ് നിർത്താതെ കരയുന്നു "

" സിസ്റ്റർ, നമ്മെക്കൊണ്ടാവുന്നതെല്ലാം ചെയ്യ്തു കഴിഞ്ഞു, പക്ഷേ .... ;കുഞ്ഞിനെ കൊണ്ടുവരാൻ വീട്ടുകാരെ വിളിച്ചറിയിക്കൂ".

രോഗിയെ പൂർണമായും സുരക്ഷാ വസ്ത്രങ്ങൾ കൊണ്ട് പൊതിയണം. കുഞ്ഞിനും വേണ്ടെ മുൻകരുതലുകൾ എടുക്കണം"

"ശരി ഡോക്ടർ"

"മോനേ കരയണ്ടാ ട്ടോ, നമുക്കിപ്പം അമ്മയെ കാണാം"

"മമ... മമ..."

"കണ്ണു തുറക്കൂ, ആരാ വന്നതെന്ന് നോക്കൂ "

" ൻ്റെ മോൻ"

അമ്മയുടെ മാറിൽ കിടന്ന കുഞ്ഞ് കരച്ചിൽ നിർത്തി നിശ്ശബ്ദനായി;അമ്മ നിത്യ നിശ്ശബ്ദതയിലേക്കും.

നീരജലക്ഷ്മി ബി.എസ്
ആറ് .എ ഗവ. ടൗൺ യു പി സ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ