ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1980 കളൂടെ തുടക്കത്തിൽ സുൽത്താൻ ബത്തേരിയിൽ അരംഭിച്ച ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ ആണ് വയനാട്ടിലെ പ്രഥമ സാങ്കേതിക വിദ്യാലയം. ആരംഭത്തിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ ബത്തേരിപ്പട്ടണത്തിൽ നിന്ന് രണ്ട് കിലോ മിറ്റർ അകലെ ദേശിയ പാതയ്ക്കരികിൽ 13 ഏക്കറോളം സ്ഥലത്ത് വിശാലമായ കെട്ടിട സമുച്ചയങ്ങളോടെ നിലക്കൊള്ളുകയാണ്.

21 വിദ്യാർതഥികളുമായി ആരംഭിച്ച സ്ഥാപനത്തിൽ വെൽഡിംഗ്, ഫിറ്റിംങ്, ടിമ്പർ ടെക്നോളജിഎന്നി ടേഡുകളാണ് ഉണ്ടായിരുന്നത്. 12 പേർ അടങ്ങിയ പ്രഥമ ബാച്ച് 1984 ലാണ് ജെ.ടി .എസ് . എസ് . എൽ . സി.പഠനം പൂർത്തിയാക്കിയത്. തുടക്കത്തിൽ ജെ ടി എസ് എന്ന പേരിൽ ആണ് ടെക്നിക്കൽ ഹൈസ്ക്കൂൾ അറിയപ്പെട്ടിരുന്നത്.

ഇപ്പൊൾ സ്ഥാപനത്തിൽ പൊതു വിഷയങ്ങളോടൊപ്പം ഇലക്ട്രോണിക്സ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിംഗ് & മെയിൻ്റനൻസ് ഓഫ് ഡോമസ്റ്റിക്ക് അപ്ലിയൻസസ്,മെയിൻ്റനൻസ് ഓഫ് 2&3 വീലർ, ഫിറ്റിങ് എന്നീ പ്രധാന ട്രേഡ് കളും ,ഇലക്ട്രിക്കൽ എക്ക്വിപ്മെൻ്റ് മെയിൻ്റെൻസ്, ഇല്ട്രോണിക്സ് എക്വിപ്മെൻ്റ് മെയിൻ്റനൻസ്,സോളാർ എനർജി, മൊബൈൽ കമ്മ്യൂണിക്കേഷൻ, റിന്വുവബിൾ എനർജി എന്നീ എൻ. എസ്. ക്യൂ. എഫ് ട്രേഡ് കളും പഠിപ്പിക്കുന്നു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ ഹൈസ്ക്കൂൾ പഠനം, പൊതുവിദ്യാഭ്യാസ പാഠ്യക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ അഭിരുചിക്ക് അനുസരിച്ച് തൊഴിൽ മേഖലയിൽ വൈദഗ്ദ്ധ്യം നേടുന്നതിന് പ്രാപ്തരാക്കുന്നു. സാങ്കേതിക മേഖലയിലെ അടിസ്ഥാന പരിജ്ഞാനത്തോടൊപ്പം ഏതെങ്കിലും തൊഴിൽ മേഖലയിൽ വൈദഗ്ദ്ധ്യവും ലഭിക്കത്തക്ക രീതിയിലാണ് ടെക്നിക്കൽ ഹൈസ്ക്കൂളിന്റെ പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി വിദ്യാർത്ഥികൾക്ക് ശക്തമായ അടിത്തറ നൽകുന്നതിന് സഹായകരമാണ്. വയനാട് ജില്ലയിലെ ആദ്യത്തെ ടെക്നിക്കൽ ഹൈസ്ക്കൂളായ സുൽത്താൻബത്തേരി ടെക്നിക്കൽ സ്ക്കൂൾ 1980 മുതൽ കോഴിക്കോട് മൈസൂർ ദേശീയപാതയുടെ അരികിലായി പ്രവർത്തിച്ചുവരുന്നു. സ്ക്കൂൾ ആരംഭിച്ച കാലം മുതൽ പഠനത്തിലും, കലാ കായിക രംഗത്തും ഉന്നത നിലവാരം പുലർത്തിവരുന്നു. പഠന രംഗത്ത് നാളിത് വരെ 100% വിജയം നേടിവരുന്ന വയനാട് ജില്ലയിലെ സ്ക്കൂളുകളിൽ ഒന്നാണ് ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ സുൽത്താൻബത്തേരി.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ