ഗവ. ടി ടി ഐ മണക്കാട്/എന്റെ വിദ്യാലയം
കേരളത്തിൻറെ തലസ്ഥാനമായ തിരുവനന്തപുരത്തെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന മണക്കാട് എന്ന സ്ഥലത്തെ ഗവൺമെൻറ് വിദ്യാലയമാണ് മണക്കാട് ടി ടി ഐ.കേരളത്തിലെ തന്നെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഒരു പ്രൈമറി വിദ്യാലയം ആണ് ഇത്.തിരുവനന്തപുരം സൗത്ത് സബ് ജില്ലയിൽ നടക്കുന്ന പ്രവർത്തിപരിചിമേളകളിലും കായികമേളകളിലും കലോത്സവ വേദികളിലും ഗണിത സയൻസ് മേഖലകളിലും ഗവൺമെന്റ് ടിടിഐ അതിന്റെ യശസ്സ് ഉയർത്തി കാട്ടിയിട്ടുണ്ട് .കാലാകാലങ്ങളായി അറബിക്ക് കലോത്സവത്തിനും ഓവറാളും പ്രവർത്തിപരിചയമേളക്കും സയൻസിനും ഗണിതത്തിനും ഓവറാൾ എ ഗ്രേഡ് നേടി സൗത്ത് ജില്ലയിലെ പ്രശസ്തമായ ഒരു വിദ്യാലയമായി നിലനിൽക്കുന്ന വിദ്യാലയമാണ് ഇത്.അക്കാദമിക മേഖലയിൽ വർഷാവർഷം എൽ എസ്സ് എസ്സ് പരീക്ഷ പാസായി ഇറങ്ങുന്ന കുട്ടികളുടെ എണ്ണവും ഒട്ടും കുറവല്ല.