ഗവ. ടി.എൽ.പി.എസ്. മുണ്ടേല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ സാമൂഹികപ്രവർത്തകനായിരുന്ന സഖാവ് കൃഷ്ണൻപിള്ള സ്വന്തം വസ്തുവിൽ നിന്ന് 10 സെൻറ് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ്റിനു വെറും 12 കാശിന് വിളയാധാരമായി എഴുതിക്കൊടുക്കുകയും സ്കൂൾ തുടങ്ങുന്നതിനുവേണ്ടി സജീവമായി പ്രവർത്തിക്കുകയും ചെയ്തു . 1958 -ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിൻ കീഴിൽ വിലയാധാരമായി ലഭിച്ച 10 സെന്ററിൽ ഒരു ഷെഡ് പടുത്തുയർത്തി 02 -06 -58 ൽ,ശ്രീ പൊടിയൻ ഗോവിന്ദൻറ്റെ 10 വയസ്സ് പ്രായം വരുന്ന മകൾ ജി .ദേവകി എന്ന വിദ്യാർത്ഥിനിയെ ആദ്യമായി സ്കൂളിൽ ചേർത്തു .തുടർന്ന് ആ അധ്യയന വർഷംമുതൽ 50 കുട്ടികൾക്കുകൂടി അഡ്മിഷൻ നൽകി .1958 -ൽ ഒന്നാം ക്ലാസും 1959 -ൽ രണ്ടാം ക്ലാസും 1960-ൽ മൂന്നാം ക്ലാസും തുടങ്ങി .1964 വരെ മൂന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നു .എങ്കിലും വിദ്യാഭ്യാസവകുപ്പിൻറ്റെ അംഗീകാരം ലഭിച്ചത് 1965 -ൽ ആയിരുന്നു . 1968 ജൂണിൽ പൂർണമായും വിദ്യാഭ്യാസ ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കുകയും 68 ആഗസ്തിൽ പുതുക്കുളങ്ങര എൽ പി എസിൽ അദ്ധ്യാപകനായിരുന്ന ശ്രീ എൻ .ബാലകൃഷ്ണനെ ആദ്യത്തെ പ്രഥമാധ്യാപകനായി സ്കൂളിൽ നിയമിക്കുകയും ചെയ്തു . 1994 മുതൽ സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിച്ചുവരുന്നു .ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി സന്ധ്യാ ദേവിയെ കൂടാതെ 3 അധ്യാപകർ എവിടെ സേവനമനിഷ്‌ഠിക്കുന്നു