ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന രോഗം വിതച്ച വിപത്തു
കൊറോണ എന്ന രോഗം വിതച്ച വിപത്തു
ലോകം മുഴുവനുമുള്ള ജനങ്ങളെ ഈ കൊറോണ രോഗം ഭീതിയിലാഴ്ത്തിയിരിക്കുന്നു. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. എന്തായാലും എത്രയൊക്കെ വന്നാലും മനസ്സിലാകാത്ത മനുഷ്യർക്ക് ഇതൊരു പാടമാണ് കുട്ടികളായ ഞങ്ങൾക്ക് കളിക്കാനോ അവധിക്കാലം ആസ്വദിക്കാനോ കഴിയുന്നില്ല. അപ്രതീക്ഷിതമായി വന്ന ഈ രോഗം മൂലം പരീക്ഷകളും മാറ്റിവെച്ചു. അധ്യാപകരെയും കൂട്ടുകാരെയും വിട്ടു പിരിയേണ്ടി വന്നു. ഈ രോഗം നമ്മുക്ക് ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കി തന്നു. രോഗത്തിന് മരുന്ന് പോലും കണ്ടുപിടിക്കാത്ത രീതിയിൽ മനുഷ്യനെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. മിനിറ്റുകൾക്കുള്ളിൽ മനുഷ്യൻ മരിച്ചു വീഴുന്നു. നേരത്തെ ഉപയോഗിക്കാതിരുന്ന മാസ്കുകളും സാനിറ്റൈസറുകളും ഇപ്പോൾ ഉപയോഗിച്ച് തുടങ്ങി. ഈ രോഗം മൂലം വൃത്തി ഹീനമായി നടന്നവരെല്ലാം കയ്യും കാലും മുഖവും കഴുകാൻ തുടങ്ങി. കാലത്തിന്റെ പോക്കുകണ്ടോ ഈ രോഗത്തിൽ നിന്നും എത്രയും പെട്ടെന്ന് മുക്തി നേടാൻ സാമൂഹിക അകലം പാലിച്ചു കൊണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകാം. ദൈവത്തോട് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം