ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

നാം എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ആഘോഷിക്കുന്നു. ലോകത്തിന്റെ നിലനിൽപ്പിന് ആധാരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഈ ദിനം ആചരിക്കുന്നത്. പഴയ കാലത്ത് ജനങ്ങളും പ്രകൃതിയും ഒത്തിണങ്ങി കഴിഞ്ഞിരുന്നു. എന്നാൽ ജനസംഖ്യ വർദ്ധിച്ചതോടെ മനുഷ്യർ സ്വാർത്ഥ ലാഭത്തിനു വേണ്ടി പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങി. തന്മൂലം പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെടുകയും ഋതുക്കളുടെ ക്രമം തെറ്റുകയും ചെയ്തു. യാതൊരു തത്വദീക്ഷയുമില്ലാതെ മരങ്ങൾ നശിപ്പിക്കുന്നതു മൂലം അന്തരീക്ഷത്തിൽ ഓക്സിജൻ അളവ് കുറയുന്നു. വ്യവസായശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറത്തു വരുന്ന പുക വായു മലിനീകരണത്തിന് കാരണമാകുന്നു. ഉപയോഗശേഷം പുറത്തു വിടുന്ന ജലം നദികളിൽ എത്തുകയും മത്സ്യങ്ങളേയും മറ്റു ജലജീവികളേയും വളരാൻ കഴിയാതാവുന്നു. പലതരത്തിലുള്ള എണ്ണകളും പ്ലാസ്റ്റിക് വസ്തുക്കളും സമുദ്രങ്ങൾ ഭീഷണിയാകുന്നു. ശബ്ദമലിനീകരണവും പ്രധാന വിഷയമാണ്. പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങൾ ശരിയായി പഠിച്ചു പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വന നശീകരണം ഒഴിവാക്കണം. മറ്റു വൃക്ഷങ്ങൾ അത്യാവശ്യത്തിനു മാത്രം മുറി ക്കുകയും അതിനുപകരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും വേണം. ഫാക്ടറികളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാകണം. മലിനവസ്തുക്കൾ റോഡുകളിലും മറ്റും നിക്ഷേപിക്കുന്ന സ്വഭാവം ഉപേക്ഷിക്കണം. കണ്ടൽക്കാടുകൾ മുതലായവ സംരക്ഷിക്കണം. പരിസ്ഥിതി മലിനീകരണത്തിനെതിരെ ശരിയായ ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.

ശ്രേയ ബി എസ്
8 A ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം