ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്
സീനിയർ അസിസ്റ്റൻറ് ശ്രീമതി മിനിമോൾ ടീച്ചർ കൺവീനർ ആയിട്ടുള്ള സോഷ്യൽ സയൻസ് ക്ലബ്ബിൽ ദിനാചരണങ്ങൾ, ക്വിസ് , സെമിനാറുകൾ , ചിത്രപ്രദർശനങ്ങൾ, ആൽബം തയ്യാറാക്കൽ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ടുകളും വീഡിയോ ദൃശ്യങ്ങളും തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ കുട്ടികൾ ഉത്സാഹത്തോടെ ചെയ്യുന്നു.
ജൂലൈ പതിനൊന്നിന് ജനസംഖ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ തയ്യാറാക്കി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരവും അമൃതോത്സവവുമായി ബന്ധപ്പെട്ടു യു. പി., എച്ച്. എസ്. തലങ്ങളിൽ പ്രസംഗം, ചിത്രരചന, ദേശഭക്തിഗാനം എന്നിവയുടെ ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ മുദ്രാവാക്യ നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. ഓസോൺ ദിനത്തിൽ ചിത്രരചനയും സ്ലൈഡ് നിർമ്മാണവും നടത്തി. ഗാന്ധിജയന്തി ദിനത്തിൽ "ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി" എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തിൽ "ഞാൻ സ്വപ്നം കണ്ട കേരളം" എന്ന വിഷയത്തിൽ ഉപന്യാസരചന സംഘടിപ്പിച്ചു