നാടും നടുങ്ങി നഗരം നടുങ്ങി
ലോകമപ്പാടെ ഒന്നായി നടുങ്ങി
വന്നു ഞാൻ കാലനായ് പേമാരിപോലെ
ആർത്തിരമ്പി ഈ ലോകമപ്പാടെ
അഹംഭാവം ഏന്തിയ മനുഷ്യൻെറ ഭാവത്തെ
വെറും തൃണമായ ഈ ഞാൻ പൊളിച്ചടുക്കീടുന്നു
ലോകം എൻ കാൽക്കീഴിൽ എന്നഹങ്കരിച്ചവർ
ഇന്നെൻെറ മുന്നിൽ മുട്ടുകുത്തീടുന്നു
വന്നതല്ലഞാൻ വരുത്തിയതാണെന്നെ
നിങ്ങൾ തൻ ജീവിതശൈലി തന്നെ കാരണം
ഒരു പക്ഷെ എന്നെ അണുവായുധമായി
പ്രയോഗിച്ചതാവാം ചിലർ
പ്രാകുന്നു ശപിക്കുന്നു പലരും എന്നെ
ക്രൂരനല്ല വെറും ജീവനാണു ഞാൻ
ലോകാവസാനത്തിൻ സൂചനയാകാം ഞാൻ
നിർത്തുവിൻ നിങ്ങളുടെ ദേശാടനം
ഇരിക്കുവിൻ നിങ്ങൾ തൻ വീടുകളിൽ
സ്മരിക്കുവിൻ ആരോഗ്യദായകരെ
തുരത്തുവിൻ എന്നെ കഴിയുമെങ്കിൽ