ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം


പ്രകൃതിയെ സൃഷ്ടിച്ചതിനൊപ്പം ദൈവം നമ്മളെയും സൃഷ്ടിച്ചു. അതുകൊണ്ട് പരസ്പ്പരം സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യണം. നമ്മുടെ കടമയാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത്.  നമ്മുടെ നിലനിൽപ്പിനു അത് ആവശ്യമാണ്. എന്നാൽ മനുഷ്യർ പ്രകൃതിയെ സംരക്ഷിക്കുന്നുണ്ടോ? സ്നേഹിക്കുന്നുണ്ടോ? ഇല്ല. പക്ഷെ പ്രകൃതി നമ്മെ സ്നേഹിക്കുന്നുണ്ട് സംരക്ഷിക്കുന്നുണ്ട്. അവ നമ്മുക്ക് ഫലം, വെള്ളം, തണൽ, മഴ, ശ്വാസം ഇതെല്ലാം തന്ന്  സഹായിക്കുന്നു. എന്നാൽ മനുഷ്യർ അങ്ങനെയല്ല.  മാലിന്യം കൊണ്ട് പ്രകൃതിയെ മലിനമാക്കി. പുഴകളിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ. മീനുകളെലാം ചത്തുപോകുന്നു. ഇങ്ങനെ പല ഉപദ്രവും മനുഷ്യർ പ്രകൃതിയോട് ചെയ്തിട്ടുണ്ട്. മരങ്ങളാണ് പ്രകൃതിയെ നില നിർത്തുന്നതും നമ്മുക്ക് മഴ കിട്ടാൻ സഹായിക്കുന്നതും. അതിനെ ഇല്ലാതാക്കുകയാണ് മനുഷ്യർ ചെയുന്നത്. മനുഷ്യരെ പോലെ ചലന ശേഷി മരങ്ങൾക്ക് ഇല്ല എന്ന് കരുതി അവയെ എന്തും ചെയാം എന്നാ വ്യാമോഹമാണ് മനുഷ്യരുടെ മനസ്സിൽ. അതിന് മനുഷ്യർക്ക്‌ കിട്ടിയ തിരിച്ചടിയാണ്  പ്രളയം. നമ്മൾ പുഴയിൽ ഇട്ട മാലിന്യവും അതുപോലെതന്നെ പുഴ കൈയേറിയതും പ്രകൃതി പ്രളയമായി തന്നു. ഈ ദുരവസ്ഥക്ക് കാരണം നമ്മൾ തന്നെയാണ്.

ഇപോൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി രോഗമാണ്. പലതരം രോഗം ഇപ്പോൾ ഉണ്ടാകുന്നുണ്ട്. ഒരുപക്ഷെ ഈ രോഗങ്ങളെലാം പരിസ്ഥിതി മലിനീകരണം കാരണമാകാം ഉണ്ടാകുന്നതു. നമ്മൾ പരിസ്ഥിതി ശുചിയാക്കിയാൽ രോഗം ഉണ്ടാകുന്നതു കുറയും അതുപോലെ തന്നെ പല അപകടങ്ങളിൽ നിന്നും നമ്മൾ രക്ഷപ്പെടുകയും  ചെയ്യും. രോഗപ്രതിരോധം ഉണ്ടാവണമെങ്കിൽ പരിസ്ഥിതി ശുചിയായി സൂക്ഷിക്കണം. പരിസ്ഥിതി ശുചിയാക്കുന്നതു നമ്മുടെ ജീവിത ശൈലിയായി മാറേണ്ടത് അത്യാവശ്യമാണ്. കടലിലും, കായലിലും, പുഴയിലും, മാലിന്യം ഇടരുത്. വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്, അതിൽ കൊതുക് മുട്ടയിട്ടു പെരുകി രോഗമുണ്ടാകുന്നു. പ്ലാസ്റ്റിക് കത്തിക്കരുത്. അവ കത്തിച്ചാൽ മനുഷ്യമൃഗതികൾക്ക് ദോഷം ചെയ്യുന്ന പുക വായുവിൽ കടന്ന് നമുക്ക് രോഗം പിടിക്കും. മരങ്ങൾ വെട്ടിനശിപ്പിക്കരുത് കാരണം, ഈ ലോകത്തുള്ള എല്ലാ മരങ്ങളും ഓരോ മനുഷ്യർക്കും ശ്വാസം നൽകുന്നവയാണ്. പ്രകൃതിയും നമ്മുടെ പരിസ്ഥിതിയും എത്രത്തോളം ശുചിയായിരിക്കുന്നോ അത്രത്തോളം മനുഷ്യരും നിലനിൽക്കുന്നു. അതിനോടൊപ്പം നമ്മളും ശുചിയാവുക.

പരിസ്ഥിതി ശുചികരിക്കു രോഗം അകറ്റു ജീവൻ നിലനിർത്തു.

ദിയ സജിത്
8 B ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം