ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/പരിസര ശുചിതവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിതവും രോഗപ്രതിരോധവും
   നാം വളരുന്ന നമ്മുടെ ചുറ്റുപാടുകളാണ് നമ്മെ എറ്റവും കൂടുതൽ സ്വാധീനിക്കുന്നത്. അവയുടെ സ്വാധീനം നമ്മെ ചിലപ്പോൾ ആരോഗ്യമുള്ളവരാക്കാം അല്ലെക്കിൽ രോഗിയുമാക്കാം. നാം എങ്ങനെയാകണമെന്ന് നമ്മുടെ ചുറ്റുപാടുകൾ പറയുന്നത് പോലെ തന്നെ നാം എങ്ങനെയെന്ന് നമുക്ക് തന്നെ വിലയിരുത്താം. ആരോഗ്യമുള്ള ഒരു ചുറ്റുപാടായിരിക്കും പ് ആരോഗ്യമുള്ള ഒരു പൗരനെ സൃഷ്ടിക്കുന്നത്. ആരോഗ്യമുള്ള ചുറ്റുപാടുകൾ  മാത്രമല്ല വ്യക്തി ശുചിത്വവും ഒരു ആരോഗ്യമുള്ള പൗരനെ സൃഷ്ടിക്കന്നതിൽ മുഖ്യപങ്കുവഹിക്കുന്നുണ്ട്. വ്യക്തി ശുചിതമില്ലാത്ത ഒരുവന് ഉണ്ടാകുന്ന രോഗത്തെ തടയുവാനൊ അല്ലെക്കിൽ പൂർണ്ണമായും ഇല്ലാതാക്കുവാനൊ സാധിക്കുന്നതല്ല. വളരുന്ന കുഞ്ഞുങ്ങളിൽ പോലും പെട്ടെന്ന് രോഗം ഉണ്ടാകമ്പോൾ ഓടി നാം ചൊല്ലുന്നത് ശിശുവിദഗ്ധൻറ അടുക്കലെക്കാണ്. പണം കൊയ്യുന്ന ആശുപത്രികളിൽ ചെന്നെക്കിലും തന്റെ കുഞ്ഞിനെ ഭേദമാക്കാൻ ഓടുന്ന മാതാപിതാക്കൾ ഒരിക്കലെക്കിലും ചിന്തിച്ചിട്ടുണ്ടൊ എന്തു കൊണ്ടാണ് കുഞ്ഞിന് ശ്യാസംമുട്ട് മാറാതത് എന്ന്. ഒന്നു നോക്കിയാൽ നമുക്ക് തന്നെ മനസ്സിലാവും നമ്മൾ തന്നെയാണ് പ്ലാസ്റ്റിക് കത്തിക്കുന്നത്.ഇവയെല്ലാം നമുക്ക് തന്നെ തടയാവുന്നതാണ്. ഇവയെല്ലാം വേർതിരിച്ച് അവ Recycle ചെയ്ത് മറ്റൊരു രീതിയിൽ നമുക്ക്‌ ഉപയോഗിക്കാവുന്നതാണ് .ഇങ്ങനെയെല്ലാം പരിസര ശുചിത്വം പരിപാലിച്ച് കൊണ്ടു പോകാൻ സാധിക്കും. അതു വഴി രോഗങ്ങളിൽ നിന്നുള്ള വിടുതൽ ലഭ്യമാണ്. നമ്മുടെ വീട് എന്നും നാം തന്നെ ശുചിത്വത്തോടെതാണ്.വീടിന് അകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാതെ അവയെല്ലാം ശുചിത്വത്തോടെ നിലനിർത്തുവാനും ശ്രമിക്കേണ്ടതാണ്. നമ്മുടെ ശരീരം രോഗങ്ങളിൽ നിന്ന് അകലം പാലിക്കുവാനായി നാം തന്നെ വ്യക്തിശുചിത്വം പാലിക്കണം. നാം നമുക്ക് തന്നെ നൽകുന്ന വലിയ ഉത്തരവാദിത്വമാണ് അത്. രോഗങ്ങൾ മനുഷ്യ നെ കാർന്നുതിന്നാൻ നോക്കി നിൽക്കുമ്പോൾ അതിന് നമ്മിലെക്ക് ഏണി വച്ചു കൊടുക്കെണ്ട കാര്യമില്ലല്ലൊ.പരിസര ശുചിത്വത്തിലൂടെ തന്നെ നമുക്ക് രോഗങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ സാധിക്കുന്നതാണ്. വ്യക്തി ശുചിത്വത്തിലുടെ ബാക്കി പകുതിയും ഇല്ലാതാക്കുവാനാകും. ഈ ലോക് ഡൗൺ കാലത്ത് പഴങ്ങളും പച്ചകറികളും എല്ലാം നന്നായി കഴുകി ഭക്ഷിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിക്കും .ഇപ്പോൾ ഈ ലോകം തന്നെ വിറയ്ക്കുന്ന ഒരു മഹാമാരി ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. കോവിഡ്-19. അത് ഈ ഭൂമിയെ തന്നെ ഒരു ചുടു കാടായി മാറ്റുകയാണ്. നാം തന്നെ ജാഗരൂകരാവേണ്ട നിമിഷമാണിത്.നമ്മുടെ ജീവൻ നമ്മുടെ തന്നെ കൈകളിലായ നിമിഷമാണിത്. സൂക്ഷിച്ചാൽ ദുഖിക്കണ്ട എന്ന് പറയുന്നത് പോലെ നാം നമ്മളെ തന്നെ സൂക്ഷിക്കെണ്ടതാണ്. അതിനായി സാമൂഹിക അകലം പാലിക്കുകയും മ റ്റുള്ളവരിൽ നിന്ന് രോഗം പകരാതിക്കാൻ മാസ്കുകൾ ധരിക്കുകയും കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുകയും ചെയ്യണം. നമ്മൾ ശ്രദ്ധിച്ചാൽ മാത്രമെ നമ്മുടെ ജീവനെയും മറ്റുള്ളവരുടെ ജീവനെയും ഈ സമൂഹത്തിന്റെ ജീവനെയും രക്ഷിക്കാൻ സാധിക്കൂ.കോവിഡ് 19 എന്ന ഈ രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് നമ്മുടെ ഭരണാധികാരികൾക്കൊപ്പം നിന്ന് പ്രയത്നിക്കാം. നല്ലൊരു നാളെക്കായി നമുക്ക് ഒന്നുചേർന്ന് കാത്തിരിക്കാം.
നേഹ ജൂഡ്സൺ
9 A ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം