ഗവ. എൽ പി സ്കൂൾ, തെക്കേക്കര/എന്റെ ഗ്രാമം
ചെട്ടികുളങ്ങര
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര
ഭൂമിശാസ്‌ത്രം
13 കരകൾ ഉൾപ്പെട്ടതാണു . ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക് എന്നീ കരകൾ ക്ഷേത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക് ,പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നിവയാണ്.
ചെട്ടികുളങ്ങര ഭരണി ഉത്സവം
ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ഉത്സവം ആണ്. ഭദ്രകാളി പ്രധാനമായ കുംഭ മാസത്തിലെ ഭരണി നാളിലാണ് പ്രധാന ഉത്സവം. UNESCO പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ളതാണ് ഈ ഉത്സവം. അതിഗംഭീരമായ കെട്ടുകാഴ്ചകളാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. ആയിരക്കണക്കിന് ഭക്തരാണ് ഉത്സവ ദിവസത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. എല്ലാ വർഷവും ഫെബ്രുവരി - മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു.