ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2016 -2017, 2017-2018അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലശാസ്ത്ര മേളയിൽ ശേഖരണ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

2018 - 19 വർഷം ശാസ്ത്ര മേളയിലും സോഷ്യൽ സയൻസിലും ഗണിത ശാസ്ത്ര മേളയിലും മികച്ച വിജയം നേടാൻ കഴിഞ്ഞു.

2017-2018 വർഷം കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ചേർത്തല സഗരസഭ മുഖേന ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള അവാർഡ് കരുവായിൽ ഭാഗം ഗവ.എൽ.പി. എസ്. കരസ്ഥമാക്കി.

2018-19 ൽ റോട്ടർ ക്ലബ്ബ് ഏർപ്പെടുത്തിയ നേഷൻ ബിൽഡർ അവാർഡ് പ്രധാന അധ്യാപിക ഷീല . M നേടി.

ഹരിത കേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപ ദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾ സ്കൂൾ വിജയകരമായി പൂർത്തീകരിച്ചു.

LSS പരീക്ഷകളിൽ എല്ലാവർഷങ്ങളിലും സ്കൂൾ മികവാർന്ന വിജയം കാഴ്ചവയ്ക്കുന്നു.