ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് എൽ.പി.എസ്.  കണ്ണനാകുഴി,ആലപ്പുഴ ജില്ലയിൽ, മാവേലിക്കര താലൂക്കിൽ താമരക്കുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കണ്ണനാകുഴി എന്ന ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണ് . കണ്ണനാകുഴി യുടെ രണ്ടാം വാർഡിൽ നാടിന്റെ ഐശ്വര്യം ആയി സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത് 1939 ആണ്. ഇടശ്ശേരി  നാരായണൻ താങ്കൾ, വാഴപ്പള്ളിയിൽ വടക്കേതിൽ കുഞ്ഞികൃഷ്ണൻ താങ്കൾ,കൊല്ലന്റെ കിഴക്കതിൽ നീലകണ്ഠൻ നായർ, ലക്ഷ്മി വിലാസത്തിൽ നാരായണൻ നായർ, വേലായുധൻ താങ്കൾ എന്നിവരുടെ ശ്രമഫലമായാണ് ഈ വിദ്യാലയം ഉണ്ടായത്.

വാഴപ്പള്ളി വടക്കതിൽ ശ്രീ കുഞ്ഞികൃഷ്ണൻ താങ്കളുടെ ഉടമസ്ഥതയിലായിരുന്ന ഈ വിദ്യാലയം 1947 ജൂൺ മാസത്തിൽ സർക്കാരിന് വിട്ടുകൊടുക്കുകയായിരുന്നു. ശ്രീ കുഞ്ഞികൃഷ്ണൻ താങ്കൾ തന്നെയായിരുന്നു പ്രഥമ അധ്യാപകനും.

കെ, ഇ,ആർ  അനുസരിച്ച് എൽ.പി. സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയാണ്. എന്നാൽ ഈ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ യാണ് ഉള്ളത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. പ്രഗൽഭരായ ഒരുപറ്റം അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനത്താൽ നല്ല രീതിയിലുള്ള ഒരു വിദ്യാഭ്യാസ സംവിധാനമാണ് ഈ വിദ്യാലയത്തിൽ നിലനിൽക്കുന്നത്.

എസ് എം സി യുടെ ഉത്തരവാദിത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീപ്രൈമറി എൽകെജി യുകെജി വിഭാഗവും ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ട്.  കണ്ണനാകുഴിയുടെ അഭിമാനമായി ഈ അക്ഷര ദേവത നിലകൊള്ളുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ 2018  -2019ലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ  ഉദ്ഘാടനം 2020 നവംബർ നാലിന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.