ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/"നല്ലൊരു നാളേക്കായി "
"നല്ലൊരു നാളേക്കായി
ലോകത്താകമാനം പകർച്ചവ്യാധി പടർന്നു പിടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്- ഇത് തടയുന്നതിനായി പരിസ്ഥിതി ശുചിത്വം ,വ്യക്തിശുചിത്വം ,രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കൽ എന്നിവ അത്യാവശ്യമാണ്. ഞാനിവിടെ പ്രതിപാദിക്കുന്ന വിഷയം പരിസര ശുചിത്വത്തെക്കുറിച്ചാണ്.ആരോഗ്യമുള്ള ഒരു തലമുറയ്ക്ക് പരിസര ശുചിത്വം അത്യാവശ്യമാണ്. നമ്മുടെ വീടും പരിസരവും മാത്രമല്ല നമ്മുടെ നാടും വൃത്തിയായി സൂക്ഷിക്കണം.ഇതിനെല്ലാം കുട്ടികളായ നമ്മളോരോരുത്തരും ശ്രമിക്കേണ്ടതാണ്. അതിനായി ചിരട്ട ,മൺ പാത്രങ്ങൾ, Sയർ, പ്ലാസ്റ്റിക് കുപ്പികൾ , മുതലായവയിൽ വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കുക.ഇങ്ങനെ കൊതുകുകൾ പരത്തുന്ന രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ മുതലായ രോഗങ്ങളിൽ നിന്നും നമുക്ക് നമ്മളെ രക്ഷിക്കാം. അനാവശ്യമായി വീടിന്റെ പരിസരത്ത് ഉള്ള കാട് വെട്ടിക്കളയുക, മലിന ജലം ഒഴുകുന്ന ഓടകൾ വൃത്തിയാക്കുക ,മുതലായ മാർഗ്ഗങ്ങൾ എലി പരത്തുന്ന രോഗങ്ങളായ എലിപ്പനി യിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാം. പ്ലാസ്റ്റിക്ക് മാലി ന്യം വലിച്ചെറിയുന്നതും വീട്ടിലെ വേസ്റ്റുകൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതും അരുവികളും ജലാശയങ്ങളും മലിനമാക്കുന്നതും നമ്മുടെ നാടിനെ രോഗങ്ങളിലേക്ക് നയിക്കുന്നു - ഇതെല്ലാം തsയുന്നതിന് കൊച്ചു കുട്ടികളായ നമുക്ക്കും പങ്കു ചേരാം ഇതിനായി നല്ലൊരു നാളേയ്ക്കായി നമുക്ക് കൈ കോർക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം