ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19




ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഒരു രോഗമാണ് കൊറോണ .ഇതിൻ്റെ മറ്റൊരു പേരാണ് കോവിഡ് 19. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറസ് രോഗമാണ്. ചൈനയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. അവിടെ നിന്നാണ് മറ്റു രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചത്.പതിനായിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ഈ രോഗം മൂലം മരിച്ചു കൊണ്ടിരിക്കുന്നത്.ഇന്ത്യയിൽ ആദ്യമായി ഈ രോഗം കണ്ടെത്തിയത് നമ്മുടെ കൊച്ചു കേരളത്തിലാണ്. എങ്കിലും ഒരു പരിധി വരെ കൊറോണയെ കീഴ്പ്പെടുത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. കൊറോണ കാരണം ഈ വർഷം സ്കൂളുകൾ നേരത്തെ അടച്ചു.പരീക്ഷയും ഉണ്ടായിരുന്നില്ല. കൊറോണക്കെതിരെ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നോ ? സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് ശുചിയാക്കുക, മാസ്ക്ക് ഉപയോഗിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുന്ന ആഹാരം കഴിക്കുക തുടങ്ങിയ കാര്യങ്ങളാണ്. ഈ മഹാരോഗത്തിൽ നിന്ന് മോചനം നേടാൻ ലോകത്തിന് എത്രയും വേഗം സാധിക്കട്ടെ.

അവനി അനിൽ
2B ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം