ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ആരോഗ്യം ......

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം ......

ആരോഗ്യം മനുഷ്യന്റെ സമ്പത്താണ്. നല്ല ആരോഗ്യം ഉണ്ടാകുവാൻ നാം വളരെ ശ്രദ്ധിക്കണം. നല്ല ആഹാരശീലം ഉണ്ടാക്കണം. ആഹാരത്തെപ്പോലെ വ്യക്തിപരമായ ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ കൈകൾ എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കണം. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അകലം വിട്ടു നിൽക്കാൻ ശ്രദ്ധിക്കണം. നല്ല ആരോഗ്യത്തിനായി നമ്മുടെ ആഹാരത്തിൽ വിറ്റാമിനുകളും പ്രോടീനുകളും അടങ്ങിയ പാനീയങ്ങളും ഉൾപ്പെടുത്തണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. മാസ്ക് ഉപയോഗിച്ചശേഷം കത്തിച്ചുകളയുകയോ വേസ്റ്റ് ബാസ്കറ്റിലോ ഇടണം. ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം. കൂട്ടുകാരെ കഴിയുന്നതും പുറത്തുപോകാതിരിക്കുക. നമ്മ്മുടെ ആരോഗ്യത്തിൽ ജാഗ്രത പുലർത്തുക.

ജോവിറ്റ
2B ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം