ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് മങ്കാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

  GLPS മങ്കാടിന്റെ 2025-26 വർഷത്തെ പ്രവേശനോത്സവം 2/06/25 5തിങ്കളാഴ്ച 9:30 ന് ആരംഭിച്ചു.കുട്ടികളും രക്ഷിതാക്കളും കൃത്യ സമയത്തു  എത്തി .PTA  പ്രസിഡന്റ് ശ്രീമതി സനുഷ അധ്യക്ഷപദം അലങ്കരിച്ചു .ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി ജ്യോതിലക്ഷ്മി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു .തുടർന്ന് ഒന്നാം ക്ലാസ്സിൽ പുതിയതായി  വന്ന എല്ലാ കുട്ടികൾക്കും  കൗൺസിലർ  പല വർണങ്ങളിലുള്ള കിരീടം തലയിൽ വച്ച് കൊടുത്തു  കൂടാതെ പഠനോപരണങ്ങളും മധുരവും നൽകി നവാഗതരെ സ്വാഗതം ചെയ്തു .പുതിയ കുട്ടികൾ അക്ഷരമരം നിർമ്മിച്ചു ഇത് എല്ലാവരെയും  ആകർഷിച്ചു .

വായനാദിനം

ഈ വർഷത്തെ വായനാദിന പ്രവർത്തനങ്ങൾ 19/06/25 സ്കൂൾ അസ്സെംബ്ലിയോട് കൂടി  ആരംഭിച്ചു ബഹുമാനപ്പെട്ട HM  സുനിജ ടീച്ചർ വായനാദിന ഉദ്ഘടനം നിർവഹിച്ചു .കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി .കുട്ടികൾ വായിച്ച കവിത,കഥ,ഗാനം,വായനകുറിപ്പ് എന്നിവ അവതരിപ്പിച്ചു .കുട്ടികൾ തങ്ങളുടെ പുസ്തകശേഖരം സ്കൂളിൽ എത്തിച്ചു ക്ലാസ് ലൈബ്രറി തയ്യാറാക്കി. വായനാദിനക്വിസ്, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു .

പരിസ്ഥിതി ദിനം

ഈ വർഷത്തെ പരിസ്ഥിതിദിനം ലയൺസ്  ക്ലബ്ബുമായി ചേർന്ന് സംയുക്തമായി ആചരിച്ചു . കുട്ടികളും അധ്യാപകരും  ഒരുമിച്ച് വൃക്ഷത്തൈകൾ നട്ടു .കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി തുടർന്ന് ക്വിസ് മത്സരവും പോസ്റ്റർ നിർമാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു .

ലഹരിവിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു  അസംബ്ലി നടത്തി. കുട്ടികൾ പ്രതിജ്ഞ ചൊല്ലി . കുട്ടികൾ പോസ്റ്റർ ,പ്ലക്കാർഡ് എന്നിവ കൈകളിൽ ഏന്തി അസ്സെംബ്ലിയിൽ അണിനിരന്നു .