എൻറെ വിദ്യാലയം റോഡരികത്ത് ചുറ്റുമതിലോടുകൂടി കാണപ്പെടുന്ന ശാന്ത സുന്ദരമായ ഒരു സ്കൂളാണ്. സ്കൂളിൻറെ നടുവിലൂടെ പൊതുവഴിയാണ്. അടുക്കളയും പ്രീപ്രൈമറിയും ഒരു വശത്താണ്. ഓപ്പൺ ഓഡിറ്റോറിയം ആണ് ഒത്തുചേരുന്ന സ്ഥലം. ഹൈടെക് ക്ലാസ് റൂമുകളും ലൈബ്രറിയും കമ്പ്യൂട്ടർ ലാബും മറ്റ് പ്രത്യേകതകളാണ്. ബസിൻറെയും ട്രെയിനിൻറെയും ആകൃതിയിൽ നവീകരിച്ച പ്രീപ്രൈമറിയാണ്  നമ്മുടെ സ്കൂളിനുള്ളത്.