ഗവ. എൽ പി എസ് പാച്ചല്ലൂർ/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം 2025-26
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പ്രവേശനോൽസവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് എം ദൗലത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മിസ്ട്രസ് ആർ എൽ ശോഭകുമാരി, ടെക്നോപാർക്ക് എസ് ഈ മെന്റർ സൊല്യൂഷൻസ് പ്രതിനിധി ജയകൃഷ്ണ, പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റി പ്രതിനിധി ഫൈസൽ അഞ്ചാംകല്ല്, പൂർവ്വവിദ്യാർത്ഥി പ്രതിനിധി ഗിരിജ, സീനിയർ അസിസ്റ്റന്റ് ജയ ടി വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടീച്ചർ ഇൻ ചാർജ് മേരി ഗേളി ജെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി നന്ദിയും പറഞ്ഞു.. ചടങ്ങിൽ സ്കൂളിൽനിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് ആർ എൽ ശോഭകുമാരിയെ പി ടി എ യുടെ നേതൃത്വത്തിൽ കൗൺസിലർ പനത്തുറ പി ബൈജു ആദരിച്ചു. സ്കൂൾ കുട്ടികൾക്കുള്ള സ്പെഷ്യൽ യൂണിഫോമിന്റെയും പഠനോപകരണത്തിന്റെവിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.
പരിസ്ഥിതിദിനാഘോഷം

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ നടന്ന പരിസ്ഥിതിദിനാഘോഷം കൗൺസിലർ പനത്തുറ പി ബൈജു വൃക്ഷത്തെ നട്ടു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ പോളിസ്റ്റൺ പെരേര, പി ടി എ പ്രസിഡന്റ് എം ദൗലത്ഷാ, പൂർവ്വവിദ്യാർത്ഥി പ്രതിനിധി ഡി ജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനൂരൂപ്, ജയചന്ദ്രൻ, സുമേഷ്, സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി, സീനിയർ അസിസ്റ്റന്റ് ജയ ടി വി, അധ്യാപകരായ ഷബീർ കെ വി, മേരി ഗേളി ജെ, സോജാ മംഗളൻ, മഞ്ജു, അജിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനദിന-മാസാചരണം

വിദ്യാർത്ഥികൾ വായനയുടെ മഹത്വം മനസ്സിലാക്കുന്നതിനും വായന പരിപോഷിപ്പിക്കുന്നതിനും വേണ്ടി വായന മാസാചാരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ക്വിസ്, പുസ്തക പ്രദർശനം, വായന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.