ഗവ. എൽ പി എസ് തോന്നയ്ക്കൽ/പഠനയാത്രകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ യാത്രയും നമുക്ക് നൽകുന്ന അറിവ് എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തതാണ് . നേർകാഴ്ചയിലൂടെ ലഭിക്കുന്ന അറിവ് മനസ്സിൽ ആഴത്തിൽ പതിയുന്നു. എല്ലാ തരത്തിലുള്ള കുട്ടികൾക്കും ഒരുപോലെ സാംസ്കാരിക അനുഭവങ്ങൾ നേടുന്നതിന് പഠനയാത്രകൾ സഹായിക്കുന്നു. നമ്മുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി പഠനയാത്രകൾ നടത്തേണ്ടതുണ്ട്. അതിനായി നാം ചില മുന്നൊരുക്കങ്ങളും നടത്തേണ്ടതുണ്ട്. പഠനയാത്ര നടത്താനുദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ചും അവിടെ നിരീക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മുൻകൂട്ടി തന്നെ ചർച്ച ചെയ്ത് കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പഠനയാത്രകൾ വിദ്യാർഥികൾക്ക് അവരുടെ സാധാരണ ദിനചര്യയിൽ നിന്ന് ഒഴിഞ്ഞുനില്ക്കാനും മറ്റുതരത്തിലുള്ള പഠനം അനുഭവിക്കാനും അവസരമൊരുക്കുന്നു. മൃഗശാലകൾ ,പ്രകൃതി കേന്ദ്രങ്ങൾ, സയൻസ് മ്യൂസിയങ്ങൾ, അമ്യൂസ്മെൻറ് പാർക്കുകൾ തുടങ്ങി കുട്ടികളുടെ മനസ്സിനിണങ്ങിയ സ്ഥലങ്ങൾ വേണം പഠന യാത്രകൾക്കായി തിരഞ്ഞെടുക്കേണ്ടത്. എല്ലാ വർഷവും നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.