ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം തന്നെ മറുമരുന്ന്
ശുചിത്വം തന്നെ മറുമരുന്ന്
ശുചിത്വമില്ലായ്മയാണ് പല അസുഖങ്ങളും സമൂഹത്തിൽ പടർന്നുപിടിക്കാൻ കാരണം. ഇന്ന് നാം അഭിമുഖീകരിക്കുന്ന മഹാമാരി ആണ് കോവിഡ് 19. മനുഷ്യരാശിയെ കൂട്ടത്തോടെ നശിപ്പിക്കാൻ ശക്തിയുള്ള കൊറോണ വൈറസ് ആണ് ഈ രോഗത്തിന് കാരണം. ചൈനയിലെ വുഹാനിലാണ് ഇതിന്റെ ഉത്ഭവം. ഈ മഹാമാരിക്ക് ലോകജനതയെ മുഴുവൻ കൊല്ലുവാനുള്ള കഴിവുണ്ട്. അതിനാൽ സമൂഹം ഇതിനെ ഭയക്കുന്നു ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അസുഖം വരാതിരിക്കാനുള്ള മുൻകരുതൽ മാത്രമാണ് ഇപ്പോൾ ഉള്ള പരിഹാരം. അതിനായി നാം ശുചിത്വം പാലിക്കണം, സാമൂഹിക അകലം പാലിക്കണം, വീട്ടിൽ ഇരിക്കണം ,ഹസ്തദാനം ആലിംഗനം ഇവ പാടില്ല ,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ കൂടെ കൂടെ സോപ്പ് ഉപയോഗിച്ച് കഴുകുക, വീട്ടിൽ സന്ദർശകരെ അനുവദിക്കരുത്, വീട്ടിലുള്ളവർ എങ്ങോട്ടും പോകരുത്. രോഗലക്ഷണങ്ങൾ ആയ പനി ,ചുമ ,ജലദോഷം, ശ്വാസംമുട്ടൽ, തൊണ്ടവേദന ഇവ വന്നാൽ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. അതോടൊപ്പം ചികിത്സ തേടുക രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ നോക്കുകയാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |