ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/സാഹോദര്യത്തിന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
സാഹോദര്യത്തിന്റെ പരിസ്ഥിതി


ദൈവം സൃഷ്ടിച്ച രണ്ട് വരദാനങ്ങളാണ് മനുഷ്യനും പ്രകൃതിയും പണ്ടുകാലത്ത് മനുഷ്യൻ പരിസ്ഥിതിയെ അതിന്റെ സൗന്ദര്യമറിഞ്ഞ് സംരക്ഷിച്ചിരുന്നു. തന്റെ അമ്മയുടെ സ്ഥാനം പ്രകൃതിക്ക് അന്നത്തെ മനുഷ്യൻ നൽകിയിരുന്നു. എന്നാൽ ഇന്ന് അത് നേരെ തിരിഞ്ഞിരിക്കുകയാണ് .ഇന്ന് പരിസ്ഥിതിയെ പണത്തിന്റെയും രാഷ്ട്രിയത്തിന്റെയും പേരിൽ പലരും മുതലെടുക്കുന്നു. ഇന്ന് പരിസ്ഥിതി ആകെ മാലിന്യ കൂമ്പാരമായിരിക്കുകയാണ്. ഓടകൾ നികത്താതെയും പ്ലാസ്റ്റിക് നിറച്ചും ഇന്ന് മനുഷ്യൻ പരിസ്ഥിതിയെ മലിനമാക്കുകയാണ്. പല സ്ഥലങ്ങളിലും ഇന്ന് പ്ലാസ്റ്റിക് നിറച്ച കൂമ്പാരങ്ങൾ നിത്യ കാഴ്ചയാണ്.പണ്ടത്തെ മനുഷ്യരുടെ ആരോഗ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ശുദ്ധജലവും ശുദ്ധവായുവും. എന്നാലിന്ന് ശുദ്ധവായുവിന് പകരം പൊടിപടലങ്ങൾ നിറഞ്ഞ അശുദ്ധ വായുവാണ് നമ്മൾ ശ്വസിക്കുന്നത് . അതിലൂടെ നിരവധി രോഗങ്ങളുമുണ്ടാകുന്നു. പ്രകൃതിയെ നശിപ്പിച്ചു കൊണ്ട് മനുഷുൻ കൂറ്റൻ ഫാക്ടറികളും കെട്ടിടങ്ങളും നിർമ്മിക്കുന്നു. ഇതിലൂടെ വൻമലിനീകരണമാണ് ഉണ്ടാക്കുന്നത് ഇതിന് പ്രകൃതി കൊടുത്ത മുന്നറിയിപ്പാണ് പ്രളയവും സുനാമിയും ഒക്കെ. എന്നിട്ടും മനുഷ്യൻ അത് തന്നെ തുടർന്ന് കൊണ്ടിരിക്കുന്നു. വീണ്ടും വീണ്ടും നാശത്തിലേക്ക് മനുഷ്യൻ കാലെടുത്ത് വയ്ക്കുന്നു .അത് പ്രളയമാകാം രോഗമാകാം. വീണ്ടും മനുഷ്യൻ ഇത് തുടരുകയാണെങ്കിൽ മാലിന്യം കൊണ്ട് നമ്മുടെ പ്രകൃതി നിറഞ്ഞ് നാശമാകും. അങ്ങനെയൊന്നും ഉണ്ടാകരുതെന്ന് നമുക്ക് പ്രാർത്ഥിക്കാം. അടുത്ത തലമുറയെങ്കിലും തന്റെ ജീവനുതുല്യം പരിസ്ഥിതിയെ സ്നേഹിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

സാന്ദ്ര സജീവ്
4 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം