Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുചിത്വം
ശുചിത്വം എന്നത് ശുദ്ധിയുള്ള അവസ്ഥയെ സൂചിപ്പിക്കുന്നു. നിർബന്ധിക്കപ്പെടുകയും ഒപ്പം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമായ ഒന്നാണ്. ഒരാളുടെ ജീവിതനിലവാരം ഉയർത്തിക്കാട്ടുന്ന ഒരു ശീലമാണ് ശുചിത്വം. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കേണ്ട ഒരു ശീലമായതിനാൽ മാതാപിതാക്കളും അദ്ധ്യപകരും ഈ ശീലത്തെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും ഇത് അത്യന്താപേക്ഷിതമാണ്.
ജീവിതത്തിന്റെ അടിസ്ഥാന ആവശ്യവസ്തുക്കളോടൊപ്പം തന്നെ ശുചിത്വത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. വ്യക്തിപരമായ തലത്തിൽ ഉന്മേഷവും ആത്മവിശ്വാസവും നിലനിർത്താൻ ശുചിത്വം സഹായമാകുന്നു. ശുചിത്വത്തിന്റെ പ്രഥമവും പ്രധാനമായ അർത്ഥം രോഗത്തിന്റെ അഭാവം എന്നാണ്. ഏതെങ്കിലും വൈറസുകൾ, അല്ലെങ്കിൽ ബാക്ടീരിയകൾ നമ്മെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത കുറയുന്നു.
നമ്മുടെ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കൊറോണ അഥവാ കോവിഡ് 19 എന്നാ മാറാവ്യാധി. കേരളം ഉൾപ്പെടെ ലോകത്തിന്റെ പലയിടങ്ങളിലും ഈ മഹാമാരിയുടെ ഉറഞ്ഞുതുള്ളൽ നാം കാണുന്നതാണ്. വൻകിട രാഷ്ട്രങ്ങൾ പോലും ഈ വ്യാധിയുടെ മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു. പ്രതിരോധ മരുന്നുകൾ കണ്ടെത്താൻ കഴിയാത്ത ഈ സാഹചര്യത്തിൽ ഈ മഹാമാരിയെ പിടിച്ചുനിർത്താൻ ഒരു പരിധിവരെ ശുചിത്വത്തിനു സാധിക്കും.
എല്ലാവരും ശുചിത്വം പാലിക്കണം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നുവെങ്കിൽ മനുഷ്യജനതയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന കൊറോണ പോലുള്ള മാരകരോഗത്തെപോലും അതിജീവിക്കാനും ഭൂമിയെ ശുദ്ധവും ഹരിതവുമാക്കാനും സാധിക്കും.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം
|