ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം സൂക്ഷ്മതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം സൂക്ഷ്മതയോടെ

ലോകത്ത് കൊറോണ എന്നൊരു മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാൻ ലോക ജനത നന്നായി പാടുപെടുകയാണ്. ഇതിന്റെ വ്യാപനം തടയുന്നതിന് വേണ്ടി ജനങ്ങൾ ഈ രോഗാണു ബാധയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തി ശുചിത്വം പാലിക്കുക, മറ്റുള്ളവരിൽ നിന്നും അകലം സൂക്ഷിക്കുക, മാസ്ക് ധരിക്കുക ( വായിൽ നിന്നും മൂക്കിൽ നിന്നും ഉള്ള സ്രവങ്ങളിലൂടെ രോഗം പകരുന്നത് തടയാൻ സഹായിക്കും.) ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുന്നതിലൂടെയും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കിയും രോഗാണു വ്യാപനം തടയാൻ കഴിയും. കൊറോണ നിയന്ത്രണ വിധേയം ആയതിനു ശേഷവും മാസ്ക് ധരിക്കുന്നതിലൂടെ പനി പോലുള്ള പെട്ടെന്ന് പകരുന്ന രോഗങ്ങൾ നമുക്ക് പ്രതിരോധിക്കാൻ കഴിയും. വീടിന് പുറത്തു പോകുമ്പോൾ എല്ലാപേരും സാധാരണ സ്പർശിക്കാറുള്ള സ്ഥലങ്ങളിൽ , വാതിലിന്റെ പിടി പോലുള്ള സ്ഥലങ്ങളിൽ ടിഷ്യു പേപ്പർ ഉപയോഗിക്കുകയും അത് കഴിഞ്ഞു വേസ്റ്റ് ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുക. ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യുന്നതിലൂടെ രോഗ വ്യാപനം നമുക്ക് ഗണ്യമായി കുറയ്ക്കാൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യ മേഖലയിൽ രോഗപ്രതിരോധം നടപ്പിലാക്കാൻ വളരെ പെട്ടെന്ന് കഴിയും. ഈ ഒരു രീതി എല്ലാപേരും മാതൃകയാക്കിയാൽ രോഗ പ്രതിരോധത്തിന്റെ കാര്യത്തിൽ നമുക്ക് മുന്നേറാൻ കഴിയും.

ആകാശ് ബി ദ്രാവിഡ്‌
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം