ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഭീതി വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി വേണ്ട ജാഗ്രത മതി

നിങ്ങൾക്കു അറിയാമല്ലോ ലോകം മുഴുവനും കൊറോണ ഭീതിയിൽ ആണ്. പക്ഷേ ഭീതി കൂടാതെ ജാഗ്രതയോടെ പെരുമാറിയാൽ നമുക് ഇതിനെ അതിജീവിക്കാം. അതിന് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സാർ തന്ന നിർദ്ദേശങ്ങൾ പാലിച്ച് ഈ കൊറോണ വൈറസിനെ ഒന്നിച്ചു ചേർന്ന് പ്രതിരോധിക്കാം. ആ നിർദ്ദേശങ്ങൾ എന്തൊക്കെ എന്നു നിങ്ങൾക്കു അറിയാമോ. നമ്മൾ പുറത്ത് പോയിട്ട് വീട്ടിൽ കയറുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നല്ലത് പോലെ കഴുകണം. ചുമ, ജലദോഷം, പനി, തൊണ്ട വേദന എന്നി അസുഖങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവരിൽ നിന്നും അകലം പാലിക്കണം. ആഹാരത്തിനു മുമ്പും ശേഷവും കൈകൾ നന്നായി സോപ് ഉപയോഗിച്ച് കഴുകണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. തിരികെ വീട്ടിൽ എത്തുമ്പോൾ മാസ്കിന്റെ മുൻ വശം തൊടാതെ ഊരി എടുത്തു നശിപ്പിച്ചു കളയുക. ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതെ വീട്ടിൽ തന്നെ ഇരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുപോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. നമ്മുടെ സർക്കാർ പറയുന്ന ഈ നിർദ്ദേശങ്ങൾ നമ്മൾ പാലിച്ചാൽ കൊറോണയിൽ നിന്നും നമുക്ക് രക്ഷ നേടാം.

സൂര്യനന്ദ എസ്
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം