ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും രോഗപ്രതിരോധവും


പരിസ്ഥിതി എന്നത് പ്രകൃതിയുമായി ബന്ധപ്പെട്ടത് എന്നാണ്. നാം ജീവിക്കുന്ന ഈ ചുറ്റുപാടു വൃത്തിയായി സൂക്ഷിക്കുക എന്നത് എല്ലാ മനുഷ്യരുടെയും കടമയാണ്. പരിസ്‌ഥിതിയുടെ നിലനില്പിനെ തന്നെ ഇല്ലാതാക്കുന്ന പല പ്രവർത്തികളും മനുഷ്യന്റെ ഭാഗത്തുനിന്നുമുണ്ട്. അത് അവരവരുടെ നിലനില്പിനെ തന്നെ ബാധിക്കുമെന്ന് മനുഷ്യൻ ഓർക്കുന്നില്ല. ഇപ്പോൾ നാം നേരിടുന്ന കൊറോണ രോഗം മനുഷ്യന്റെ നിലനില്പിനെ തന്നെ ഇല്ലാതാക്കുന്നു, അവന്റെ ജീവിത മാർഗങ്ങൾ വരെ അടഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള ഈ മഹാമാരിയെ ഇല്ലാതാക്കുവാൻ നമ്മളെല്ലാം ഒരേ മനസ്സോടെ പ്രവർത്തിക്കേണ്ടതാണ്. നാം സുരക്ഷിതരായി ഇരിക്കുക, നമ്മുടെ ആവശ്യങ്ങളല്ല നമ്മെ സ്നേഹിക്കുന്നവരുടെയും നമ്മുടെ നാടിന്റെയും സുരക്ഷയാണ് നമുക്ക് മുഖ്യം. ഇതിനായി നമ്മളെല്ലാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വ്യക്തിശുചിത്വ പാലിക്കുക. നമ്മുടെ ജീവന്റെ സുരക്ഷയ്ക്കും, ലോകത്തിന്റെ നിലനില്പിനുമായി നമുക്ക് ഒറ്റകെട്ടായി പോരാടാം, ഈ മഹാമാരിയെ ഇവിടെനിന്നും തുരത്താം............

ആരോമൽ ബിജു
3 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം