ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി

ഞാൻ അതിരാവിലെ ഉണർന്നു 'ലോക്ക്ഡൗൺ' ആയത് കൊണ്ട് നിശബ്ദത ആയിരുന്നു. വീട്ടിലെ തത്തമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ എഴുന്നേറ്റു അച്ഛനെയും അമ്മയെയും വിളിച്ചു ഉണർത്തി. അമ്മ തന്ന കട്ടൻ ചായ കുടിച്ചു പുറത്ത് പ്രകൃതിയിൽ പക്ഷികൾ പറക്കുന്നതു നോക്കിയിരിക്കുമ്പോൾ അതാ പ്ലാവിൽ ഒരു വലിയ ചക്ക. ഞാനും അച്ഛനും ചേട്ടനും കൂടി ആ ചക്ക അടർത്തി ഇട്ടു. ഞങ്ങൾ അതിനെ മുറിച്ചു വേണ്ടാത്ത സാധനങ്ങൾ കളഞ്ഞു. ഞങ്ങൾ ധാരാളം പച്ച ചക്ക തിന്നു. പുഴുങ്ങി മുളക് ചമ്മന്തി കൂട്ടി വീണ്ടും കഴിച്ചു. ഷുഗർ, കൊളസ്‌ട്രോൾ അങ്ങിനെ പല അസുഖങ്ങൾ മാറാനും നിയന്ത്രിക്കാനും നല്ലൊരു മരുന്നാണ് ചക്ക എന്ന് അമ്മ പറയുന്നത് കേട്ടു. അത് പോലെ എല്ലാ പഴവർഗ്ഗങ്ങൾ പച്ചക്കറികൾ എന്നിവ മനുഷ്യ ശരീരത്തിന് ആവശ്യം ഉള്ളതാണ്. ആയതിനാൽ പ്രകൃതിയെ നശിപ്പിക്കാൻ ആരും ശ്രമിക്കരുത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അസുഖങ്ങൾ വരാതെ സൂക്ഷിച്ചു നടക്കണം. ഇപ്പോൾ ലോകത്തിൽ നിലവിലുള്ള കൊറോണയും നമ്മുടെ വൃത്തിയും തമ്മിൽ വളരെ ബന്ധം ഉണ്ട്. ഈ ലോക്ക്ഡൗൺ കാലത്തിൽ വൃത്തി, വ്യക്തി ശുചിത്വം എന്നിവ പാലിച്ചു നമ്മൾ വീടുകളിൽ തന്നെ ഇരിക്കുക പ്രതിരോധശക്തി കൂട്ടാൻ വൈറ്റമിൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കുക. ഇങ്ങനെ ഉള്ള മാരക അസുഖം ആർക്കും വരാതിരിക്കട്ടെ. എല്ലാ കൂട്ടുകാർക്കും നന്മയും ദീർഘായുസ്സും ഉണ്ടാകട്ടെ.

ഗ്രീൻ എസ്
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം