ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/കുട്ടന്റെ പരിസ്ഥിതി സംരക്ഷണം
കുട്ടന്റെ പരിസ്ഥിതി സംരക്ഷണം
കുട്ടൻ രാവിലെ എണീറ്റ് സ്കൂളിൽ പോകാൻ റെഡിയായി . ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനം. വളരെ ഉത്സാഹത്തിലാണ് കുട്ടൻ .അമ്മ ചോദിച്ചു "എന്താ മോനെ നീ ഇന്ന് ഇത്ര ഉത്സാഹത്തിൽ ". "അമ്മേ ഇന്ന് പരിസ്ഥിതി ദിനമാണ് സ്കൂളിൽ ചെടി നടുന്ന പരിപാടിയും പിന്നെ വീട്ടിൽ ചെടി തന്നുവിടുന്ന പരിപാടിയുമൊക്കെയുണ്ട് “കുട്ടൻ പറഞ്ഞു .കീ .... കീ .... 'ദേ ബസ്സ് വന്നു’ . "ശരി അമ്മേ ബൈ ബൈ". ബൈ പറഞ്ഞ് കുട്ടൻ സ്കൂൾ വണ്ടിയിൽ കയറി സ്കൂളിലെത്തി . സ്കുൂളിലെ ഹാളൊക്കെ അലങ്കരിച്ചിരിക്കുന്നു. ചെടി കൊടുക്കാനുള്ള ചടങ്ങിലേക്ക് കുട്ടികളെ അധ്യാപകർ സ്വാഗതം ചെയ്തു .കുട്ടികൾ ഹാളിൽ ചെന്നു.പുറത്തിറങ്ങിയപ്പോൾ എല്ലാവർക്കും ചെടികൾ കൊടുത്തു. കുട്ടന് അതു കണ്ടപ്പോൾ വളരെ സന്തോഷമായി .പതിവുപോലെ നാലുമണിക്ക് സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മ ചോദിച്ചു . "കുട്ടാ എന്ത് ചെടിയാ കിട്ടയേ" ? "നെല്ലിയാ അമ്മേ ;ഞാൻ പോയി നട്ടിട്ടു വരാം " കുട്ടൻ പറഞ്ഞു . അവന്റെ വീടിന്റെ പിൻഭാഗത്ത് ഒരു പച്ചക്കറിത്തോട്ടം ഉണ്ട് . അത് കുട്ടൻ നിർമ്മിച്ചതാണ് വീടിനുചുറ്റും മരങ്ങളാണ് ഒരു മരവും കൂടി ആ വീടിന്റെ അറ്റത്ത് കുട്ടൻ നട്ടുപിടിപ്പിച്ചു . ഇതേ പോലെ ആയിരിക്കണം നമ്മുടെ നാട്ടിലെ ഓരോ കുട്ടികയും , അല്ലാതെ ഒരു ചെടി കണ്ടാൽ അതിനെ പറിച്ചു കളയുകയല്ല ചെയ്യേണ്ടത് .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ