ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/അമ്മ പറഞ്ഞരോർമ്മ
അമ്മ പറഞ്ഞരോർമ്മ
പരിസ്ഥിതിയെക്കുറിച്ച് പറയുമ്പോൾ എന്റെ വീടും അതിന്റെ പരിസരവും ഇന്ന് കാണുന്ന രീതിയിലൊന്നും ആയിരുന്നില്ല എന്നാണ് എന്റെ അച്ചനും അമ്മയും പറയാറുള്ളത്.നമ്മുടെ സ്ക്കൂളിന്റെ ഇരു വശങ്ങളിലും ആകാശം മുട്ടെ പൊങ്ങി നില്ക്കുന്ന ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ നൂറു മേനി പൊൻ നെൽ വിളയുന്ന സ്ഥലങ്ങളായിരുന്നു. ഈ വയലുകളുടെ വരമ്പത്തു കൂടിയാണ് അന്ന് കുട്ടികൾ സ്ക്കൂളിൽ പോകുന്നതും വരുന്നതും.ആ വയലുകളിലെ ഞാറ്റിലകളിൽ കാറ്റ് വീശുമ്പോൾ ആ കാറ്റിൽ ചേർന്ന് നെൽക്കതിരിന്റെ ഒരു മണമുണ്ടാകും.ആ ഗന്ധം മരുന്നിനേക്കാൾ ഗുണം ചെയ്യുമായിരുന്നു.അതാണ് അന്നത്തെ കുട്ടികളിൽ അസുഖം കുറവായിരുന്നത്.പണ്ടൊക്കെ എവിടെ ഒരു സ്ക്കൂൾ ഉണ്ടായിരുന്നാലും ആ സ്ക്കൂളിന് ചുറ്റും വയലുകൾ ഉണ്ടായിരിക്കും.അന്ന് സ്ക്കൂളിൽ വരുന്ന കുട്ടികളുടെ കാലിൽ അല്പമെങ്കിലും ചെളി പറ്റിയിരിക്കും.ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ആ ചെളിമണ്ണിൽ ഉണ്ടായിരുന്നു.അത് അവരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചിരുന്നു. പ്രകൃതി അമ്മയാണ് ദേവിയാണ് എന്ന് പറയുന്നവർ പോലും പ്രകൃതിയെ സംരക്ഷിക്കാൻ തയ്യാറാകുന്നില്ല.അച്ചനും അമ്മയും പറഞ്ഞ ആ പഴയ ഓർമ്മയെ ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം