ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാളുകൾ

അന്നു വൈകുന്നേരം പതിവ് പോലെ കുളി കഴിഞ്ഞ് കൊച്ചു ടി.വി. കാണാനായി അമ്മു വന്നിരുന്നു. അപ്പോഴേക്കും അച്ഛൻ വന്ന് ന്യൂസ് ചാനൽ വെച്ചു. കുറച്ചുനേരത്തേയ്ക്ക് മുഖമിറക്കി ഇരുന്നു. അത് എന്നും പതിവുളളതാണ് . കുറച്ചുകഴിഞ്ഞപ്പോൾ അമ്മയും അച്ഛനും എന്തോ പറയുന്നത് അമ്മു കേട്ടു. കൊറോണ വൈറസിനെ കുറിച്ചാണ് അവർ പറയുന്നത്. അമ്മുവിന് ഒന്നും മനസ്സിലായില്ല. കൊറോണ വൈറസായതിനാൽ കേരളത്തിൽ സ്കൂളുകൾ അടച്ചു, പരീക്ഷ മാറ്റി. അമ്മുകുട്ടിയ്ക്ക് സന്തോഷമായി, പരീക്ഷയ്ക്ക് പോകണ്ട സ്കൂളിലും പോകണ്ട. അമ്മുവും അവളുടെ അനിയത്തി അനുവും തുളളിച്ചാടി. അമ്മ അപ്പോൾ അമ്മുവിനോട് പറഞ്ഞു ആശുപത്രിയിൽ ഡ്യൂട്ടിയ്ക്ക് പോകുമ്പോൾ കൊണ്ട് പോകാൻ കഴിയില്ല അതു കൊണ്ട് മക്കൾ വീട്ടിൽ നല്ല കുട്ടികളായി ഇരിക്കണം. അതു കേട്ട് അവർക്ക് സങ്കടം വന്നു. പുറത്തിറങ്ങാൻ പറ്റില്ല എന്നറിഞ്ഞ അമ്മുവിന് കൊറോണയോട് ദേഷ്യമായി. അമ്മയും അച്ഛനും പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കും .തിരിച്ചുവരുമ്പോൾ കൈകഴുകും. അമ്മുവിന് ഒന്നും മനസ്സിലായില്ല. അമ്മ കൈകഴുകുന്നത് എന്തിനാണെന്ന് വിശദീകരിച്ചു. അപ്പോഴാണ് ഇരുപത്തൊന്ന് ദിവസത്തെ ലോക്ക് ഡൗൺ ആയത്. അമ്മുവും അനുവും അവരുടെ അച്ഛനും വീട്ടിൽ തന്നെ ഇരുന്നു. ഒരു ദിവസം അമ്മുവിൻെ്റ അമ്മ അച്ഛനോട് ഫോൺ വിളിച്ചു പറഞ്ഞു. ‍ഞാൻ കുറച്ചു ദിവസത്തേയ്ക്ക് വീട്ടിലേയ്ക്ക് വരില്ല. ഇവിടെ ഒരു കൊറോണ രോഗിയുടെ മകൻ വന്നു ,അതുകൊണ്ട് അയാളുടെ റിസൽറ്റ് വരുന്നതുവരെ ഞങ്ങൾ നിരീക്ഷണത്തിലാണ്. അമ്മുവിന്റെ അനിയത്തി അമ്മയെ കാണാൻവേണ്ടി ഒരുപാട് കരഞ്ഞു. എന്ത് ചെയ്യും ? കുട്ടികളെ കാണാതെ അമ്മയും ഒരുപാട് വിഷമിച്ചു. ആ രോഗിയ്ക്ക് രോഗം ഇല്ലെന്നറിഞ്ഞതോടെ അവർക്ക് സന്തോഷമായി. അമ്മ ഒാടി വന്ന് അനുവിനെയും അമ്മുവിനെയും കെട്ടിപിടിച്ച് കവിളുകളിൽ ഉമ്മ വെച്ചു. ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

ചാരുത സുനിൽ
3 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കഥ