ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വംആരോഗ്യംപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                        ശുചിത്വം ആരോഗ്യം പ്രതിരോധം


                                                     ശുചിത്വം എന്നു പറഞ്ഞാൽ നമ്മുടെ ആരോഗയത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ്.നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.ചില കുട്ടികൾ പുറത്തു പോയി കളിച്ചു വന്ന് കൈ കഴുകാതെ ആഹാരം കഴിക്കും.അത് അമ്മമാർ ശ്രദ്ധിക്കണം.നമ്മുടെ വീടിൻറെ ഉൾഭാഗം മാത്രമല്ല പുറംഭാഗവും എപ്പോഴും വൃത്തിയായിരിക്കണം.കിണറിലെ വെള്ളം ക്ളോറിൻ്‍ ഉപയോഗിച്ചു ശുദ്ധിയാക്കണം.ആവശ്യമില്ലാത്ത കിറ്റുകളും ഭക്ഷണപദാർത്ഥങ്ങളും വീടിനു ചുറ്റും വലിച്ചെറിയാൻ പാടില്ല.അവ വേണ്ട രീതിയിൽ സംസ്കരിക്കുകയോ കുഴിച്ചുമൂടുകയോ വേണം.ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പിടിപെടാൻ എളുപ്പമാണ്.
                                                      രോഗം വന്ന് ചികിത്സിക്കുന്നതിലുപരി രോഗം വരാതെ നോക്കുന്നതാണ് നല്ലത്.അതായത് കുട്ടികളെ അഴുക്കിലേക്ക് വിടാതെ ശ്രദ്ധിക്കുക.വീടുകളുടെ പരിസരത്ത് വെള്ളം കെട്ടി നിൽക്കാതെ നോക്കുക.കൊതുകിനെയും എലികളെയും നശിപ്പിക്കുക.പകർച്ചവ്യാധികൾ വരുമ്പോൾ രോഗം വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കുക.പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുക.ഇങ്ങനെയെല്ലാം ശ്രദ്ധിച്ചാൽ നമുക്കും നമ്മുടെ സമൂഹത്തിനും ആരോഗയം നിലനിർത്താൻ സാധിക്കുൂം.