ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലാണ് അരുവിക്കര പുന്നാവൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് കുടിപള്ളിക്കൂടമായും തുടർന്ന് സ്വകാര്യ സ്കൂളായും പ്രവർത്തിച്ചുവന്ന വിദ്യാലയത്തിന്റെ മാനേജർ വാരിക്കംപാട് ഗോപാലപിള്ള ആയിരുന്നു. 1907 ഏപ്രിൽ 14 ന് നിലവിൽ വന്ന സ്കൂളിന് 2007ാം ആണ്ടിൽ 100 വയസ്സ് തികഞ്ഞു. വർഷങ്ങൾക്കുശേഷം തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് ഒരു ചക്രത്തിന് ഗവൺമെന്റിന് കൈമാറി. പശുവെണ്ണറ അയ്യപ്പൻപിളളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1956 വരെ അഞ്ചാം ക്ലാസ് നിലവിലുണ്ടായിരുന്നു.

ശ്രീമതി. എം.ആർ. കുമാരി സുമ പ്രഥമാധ്യാപികയും 4 അധ്യാപകരും 1 പിറ്റിസിഎം പ്രീപ്രൈമറി വിഭാഗത്തിൽ 2 ടീച്ചറും 2 ആയയും ജോലി ചെയ്യുന്നു. 30 ആൺകുട്ടികളും 21 പെൺകുട്ടികളും ഈ സ്കൂളിൽ ഇപ്പോൾ അധ്യയനം നടത്തുന്നു. പ്രീ പ്രൈമറിയിൽ 22 ആൺകുട്ടികളും 25 പെൺകുട്ടികളും ഉൾപ്പെടെ 47 പേർ പഠിക്കുന്നു. സി.ചന്ദ്രശേഖരൻ നായർ പി.റ്റി.എ.പ്രസിഡന്റായും ജോസ് എസ്.എം.സി.ചെയർമാനായും വികസനസമിതി ചെയർമാനായി കൃഷ്ണൻ നായരും പ്രവർത്തിച്ചു വരുന്നു.