ഗവ. എൽ. പി. എസ്. വിളപ്പിൽ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരിവിരുദ്ധ മനുഷ്യ ശൃംഖല
ലഹരിവിരുദ്ധ ഫ്ലാഷ് മോബ്

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബർ 6 നു ഒന്നുമുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസും ലഹരിവിരുദ്ധ പോസ്റ്റർ രചനയും നടത്തുകയുണ്ടായി.സ്‌കൂളിലെ മുതിർന്ന കുട്ടികൾ , അധ്യാപകരുടെയും PTAഅംഗങ്ങളുടെയും മേൽനോട്ടത്തിൽ പേയാട് ജംഗ്ഷനിലെ കടകളിൽ കയറി ലഹരിവിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന ലഖുലേഖ വിതരണം ചെയ്തുകൊണ്ട് ലഹരിവിരുദ്ധബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ക്ലാസ്സുകളിൽ ലഹരിവിരുദ്ധ- മുദ്രാഗീത രചന , അടിക്കുറിപ്പ് മത്സരം എന്നിവ നടന്നു .മത്സരവിജയികൾക്കുള്ള സമ്മാന വിതരണം നവംബര് 1 നു വിളപ്പിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി.ലില്ലി മോഹൻ , സ്‌കൂൾ അസ്സെംബ്ലിയിൽ വച്ച് വിതരണം ചെയ്തു .നവംബര് 1നു ഉച്ചയ്ക്ക് 3 മണിക്ക് പേയാട് ജംഗ്ഷൻ മുതൽ പേയാട് ചന്തമുക്ക് വരെ നിർമിച്ച മനുഷ്യ ശൃംഖലയിൽ നമ്മുടെ സ്‌കൂളിലെ എല്ലാ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും PTA-MPTAഅംഗങ്ങളും പങ്കാളികളാകുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു . വിളപ്പിൽ ഗ്രാമപഞ്ചായത്തു ഓഫീസിനു മുന്നിലായി അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ -ഫ്ലാഷ് മോബ് ഏറെ ആകർഷകമായി .