സുന്ദരമായ ഭൂമി നിന്നെ
ഈ മനുഷ്യൻ മാലിന്യങ്ങളാൽ മൂടി
നിൻ പ്രതികാരമായി നീ നമ്മെ
ഭൂചലനങ്ങളാലും സുനാമിയായും
പ്രളയമായും തിരിച്ചടിച്ചെങ്കിലും
മനസിലാകാത്തവർക്കായി ഇപ്പോൾ
ഒരു മഹാമാരിയായി രോഗം വിതച്ചു
ഇന്നു മനുഷ്യൻ ശുചിത്വം ശീലമാക്കി
അതോടെ നമ്മുടെ ഭൂമിയും വിഷമുക്തമായി
കിളികളും, ചെടികളും, പൂമ്പാറ്റകളും
നദികളും, മരങ്ങളും ഇന്ന് പുഞ്ചിരിക്കുന്നു
ശത്രു ആരെന്നു മനസിലാക്കി തന്ന
ഭൂമിയും ഇന്ന് പുഞ്ചിരിക്കുന്നു