ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

1918 -ഒന്നാം ലോക മഹായുദ്ധത്തിൻ്റെ അവസാന കാലത്താണ് സ്പാനിഷ് ഫ്ലൂ എന്ന ഒരു വിപത്തുണ്ടായത്,അന്നും ലക്ഷംപേർ മരണമടഞ്ഞു.ഇതിനുപിന്നാലെ ഡിസംബർ 1- 2019-ൽ ചൈന ഗുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് കോവിഡ്-19 വന്നത്.ഡിസംബർ-31 ആയപ്പോഴേക്കും ഈ രോഗം വ്യാപിക്കാൻ തുടങ്ങി.ജനുവരി-11 ആയപ്പോൾ ഈ കൊറോണ വൈറസ് 61 വയസുള്ള ഒരാളുടെ ജീവനെടുത്തു.അതോടെ ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിച്ച് ഇന്ന് അത് ഒരുലക്ഷത്തി അറുപതിനായിരത്തോളം പേരുടെ മരണത്തിനിടയാക്കി.കൊറോണവൈറസ് സെല്ലുകളുടെ വലിപ്പം 400 -500 മൈക്രോ ആണ്.നാം രോഗം വരാതെ സൂക്ഷിക്കേണ്ട കാര്യങ്ങൾ ? പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക,ഇടയ്ക്കിടെ കൈകൾ കഴുകുക,സാമൂഹിക അകലം പാലിക്കുക,ലോക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ ഇരിക്കുക.കൂടാതെ പച്ചക്കറികൾ,ഇലക്കറികൾ,പഴവർഗ്ഗങ്ങൾ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തണം.ഏല്ലാവർക്കും സന്തോഷമുള്ള ഒരുജീവിതം തിരിച്ചുലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

അക്ഷയ.എസ്
3 A ഗവ.എൽ.പി.എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം