ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/എന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മരം

ഒരു തൈമരം ഞാൻ വച്ചു
ഒരു കുമ്പിൾ വെള്ളം ഒഴിച്ചു
ഒരു നാൾ കഴിഞ്ഞപ്പോൾ ഞാൻ ചെന്നുനോക്കവെ
ഒരു മുളപൊട്ടി മൺതരി പിളർന്ന്‌
ഒരില കാണായ്‌ വന്നു
പിന്നെ പലനാൾ കഴിയവെ
ഒരു മരമായി തണലേകി
ഒരു കിളി വന്നു മരക്കൊമ്പിലിരുന്നു
പിന്നെ പലനാൾ കഴിയവെ പല കിളികളായ്‌
ഒരു കൂടായ്‌ പല കൂടായ്‌ ഒരു വാസകേന്ദ്രമായ്‌
ഒരു പൂവിടർന്നു പല പൂവിടർന്നു
 ഒരു കായ്‌ വീണു പല കായ്‌കൾ വീണു
പിന്നെയും പൂക്കുന്നു കയ്‌ക്കുന്നു എന്റെ മരം

ഷാനോ പി സന്തോഷ്
1 ഗവ. എൽ. പി. എസ്. തോട്ടംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത