ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും നമ്മൾ

ഇന്ന് കൊവിഡ് 19 രോഗവ്യാപനത്തിനു മുന്നിൽ പച്ചു നിൽക്കുകയാണ് ലോകം.ലോകത്ത് ഈ വൈറസ് ബാധ പടർന്നുപിടിച്ചിട്ട് നൂറു ദിവസം തികയുന്നു.ചൈനയിലെ വുഹാനിലാണ്2019 ഡിസംബർ 31 ന് ഒരു അസുഖം പൊട്ടിപ്പുറപ്പെടുകയും അത് പിന്നീട് ലോകമാകെ കാർന്നുതിന്നുന്ന കൊറോണയായി മാറിയത്.

ഈ വൈറസ് ബാധ തടയാനായി നമ്മുടെ രാജ്യം പല പല നടപടികൾ സ്വീകരിച്ചു.അതിന് ജനങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.ബ്രേക്ക് ദി ചെയിൻ , ലോക് ഡൗൺ , ജനതാകർഫ്യൂ വിലൂടെയും നമുക്ക് വൈറസ് വ്യാപനം പിടിച്ചുനിർത്താൻ കഴിഞ്ഞു.

വന്യജീവികളുടെ വംശനാശത്തിനു കാരണമാകുന്ന വേട്ടയാടലും വനനശീകരണവും തന്നെയാണ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് മാരകരോഗങ്ങൾ പടർന്നുപിടിക്കാനുള്ള പ്രധാന കാരണം.

ഈ യുദ്ധം നമുക്ക് ജയിക്കാനുള്ളതാണ്.മറ്റേതൊ തുടക്കങ്ങളുടെ ഒടുക്കത്തിൽ നിന്നണ് ഓരോ പുതിയ തുടക്കവും .നമുക്ക് തുടങ്ങാം പുതിയ ഒരു അതിജീവനത്തിനായ്......

ആദിത്യൻ പി . എസ്
2 ഗവ. എൽ. പി. എസ്. തോട്ടംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം