ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/ അമ്മക്കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മക്കുരുവി      

ഒരു മരത്തിലായിരുന്നു കുഞ്ഞിക്കുരുവിയുടെയും കുഞ്ഞുങ്ങളുടെയും താമസം.അവർ ആടിയും പാടിയും കളിച്ചും രസിച്ചും ജീവിച്ചരുന്നു. അങ്ങനെയിരിക്കെ ആ മരം വെട്ടാൻ കുറേ ആളുകൾ വന്നു.അവരുടെ സംസാരത്തിൽ നിന്നും കുഞ്ഞിക്കുരുവിയ്ക്ക്കാര്യം മനസ്സിലായി. പക്ഷേ അവർ മരം വെട്ടാൻ തുടങ്ങി.അവൾ കരയാൻ തുടങ്ങി.എത്രയും പെട്ടെന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് മറ്റൊരു മരം നോക്കി പറന്നു.പക്ഷേ കുറേ ദൂരം പറന്നിട്ടും അനുയോജ്യമായ ഒരു സ്ഥലവും കണ്ടെത്താൻ കുഞ്ഞിക്കുരുവിക്ക് കഴിഞ്ഞില്ല.താമസിക്കാൻ കൂടും, കുടിക്കാൻ വെള്ളവും കിട്ടാത്ത കുഞ്ഞുങ്ങളുടെ വിധിയോർത്ത് അവൾ കരഞ്ഞു. കൂട്ടുകാരേ ഈ കഥയിൽ നിന്ന് എന്താണ് നിങ്ങൾക്ക് മനസ്സിലാകുന്നത്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമൂലം നാളെ നമ്മുടെ അവസ്ഥയും ഇതുപോലെയാകും.കുടിക്കാൻ വെള്ളമില്ലാതെയും, ആഹാരമില്ലാതെയും കഷ്ടപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നമുക്ക് പ്രകൃതിയെ സ്നേഹിക്കാം. “ പ്രകൃതിയെ സ്നേഹിക്കേണ്ടത് നമ്മുടെ ഒാരോരുത്തരുടെയും കടമയാണ്.”

സുഹാന സലിം
2 A ഗവ. എൽ. പി. എസ്. കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ